archive Politics

ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടി ബഹിഷ്‌കരിച്ച കോണ്‍ഗ്രസ്

ചെങ്കോട്ടയില്‍ നടന്ന 77-ാം സ്വാതന്ത്ര്യദിന പരിപാടി ബഹിഷ്‌കരിച്ച കോണ്‍ഗ്രസ്. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത സ്വാതന്ത്ര്യദിന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. തുടർന്ന് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. രാജ്യത്ത് പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണന്ന് വിമര്‍ശിച്ച മല്ലകാര്‍ജുന്‍ ഖാര്‍ഗെ സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്ന

Read More
archive Politics

പുതുപ്പള്ളിയിൽ കളം നിറഞ്ഞ് മത്സരാർത്ഥികൾ: എൻഡിഎ സ്ഥാനാർതിയായി ലിജിൻ ലാൽ മത്സരിക്കും

പുതുപ്പള്ളിയില്‍ മത്സരചിത്രം തെളിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തില്‍ ചൂടേറിയ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മുന്നണികള്‍.  യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ലിജിന്‍ ലാല്‍, 2014 മുതല്‍ ബി.ജെ.പി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും അദ്ദേഹം മത്സരിച്ചിരുന്നു. കഴിഞ്ഞ 53 വര്‍ഷം പുതുപ്പള്ളിയില്‍

Read More
archive Politics

സിപിഎമ്മിന് എൻഎസ്എസിനോട് യാതൊരു പിണക്കവുമില്ല; സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിന് എൻഎസ്എസിനോട് യാതൊരു പിണക്കവുമില്ലെന്ന്  സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ  നേതാക്കന്മാരെയും കാണും. സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ ഒരുങ്ങുകയാണ് സിപിഎം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിനായി

Read More
archive Politics

എന്‍എസ്‌എസ് ആസ്ഥാനം സന്ദര്‍ശിച്ച്‌ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമ

പെരുന്നയില്‍ എൻഎസ്‌എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ്. മന്ത്രി വി.എൻ.വാസവനൊപ്പം പെരുന്നയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂർ വരെ നീണ്ടു. എന്നാല്‍ സമദൂരമാണ് എൻഎസ്‌എസ് നിലപാടെന്ന് സുകുമാരൻ നായര്‍ അറിയിച്ചു. ഗണപതിയെ അധിക്ഷേപിച്ചു കൊണ്ടുള്ള സ്പീക്കര്‍ എ.എൻ. ഷംസീറിന്‍റെ പരാമര്‍ശത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് എൻഎസ്‌എസ് സ്വീകരിച്ചിരുന്നു. തര്‍ക്കം ശക്തമായി നില്‍ക്കുന്ന അവസരത്തിലാണ് ജെയ്ക്കിന്‍റെ സന്ദര്‍ശനം എന്നതാണ് ശ്രദ്ധേയം.

Read More
archive Politics

വികസനത്തെക്കുറിച്ചുള്ള ഇടതുപക്ഷ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ചാണ്ടി ഉമ്മന്‍

വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. കേരളം ഇന്ന് കാണുന്ന മുഴുവന്‍ വികസനവും കരുതലും പുതുപള്ളിയില്‍ നിന്നാണ് തുടങ്ങിയത്. മണ്ഡലത്തിലെ വികസനത്തെക്കുറിച്ചുള്ള ഇടതുപക്ഷ ആരോപണത്തിനെതിരെയാണ് ചാണ്ടി ഉമ്മന്റെ മറുപടി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ വികസനമാണ് പ്രധാന ചര്‍ച്ചാവിഷയം. ഇതേ ചൊല്ലി ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്ക് പോരും മുറുകുകയാണ്.കേരളം മുഴുവനുമുള്ള വികസനവും കരുതലും എന്ന മുദ്രാവാക്യത്തിന്റെ  തുടക്കം പുതുപ്പള്ളിയില്‍ നിന്നാണ് ഉണ്ടായതെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പക്ഷം. ആരോഗ്യ,വിദ്യാഭ്യാസ

Read More
archive Politics

രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിൽ: നഗരത്തില്‍ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം

വയനാട്:  സുപ്രിംകോടതി വിധിയിലൂടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട രാഹുല്‍ ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. ഉച്ചക്ക് 2 മണിമുതല്‍ കല്‍പ്പറ്റ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലാണ് എം.പിക്ക് സ്വീകരണം നല്‍കുന്നത്. വൈകിട്ട് 3മണിമുതല്‍ 5 മണിവരെയാണ് പുതിയസ്റ്റാന്റ് പരിസരത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് രാഹുല്‍ഗാന്ധിയുടെ പൊതുപരിപാടി. യാത്രാ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഉച്ചയ്ക്ക് ഒരു മണി മുതൽ നടപ്പിലാക്കുന്നതാണ്; ഗതാഗത നിയന്ത്രണം പരിശോധിക്കാം   കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ബൈപ്പാസ് വഴി പോകണം. ബത്തേരി മാനന്തവാടി

Read More
archive Politics

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; നാലിടങ്ങളില്‍ ഒരേസമയം പരിശോധന

മലപ്പുറത്ത് വിവധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ.) പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടന്നത്. വേങ്ങര സ്വദേശി ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഒരേ സമയത്ത് നാലു പേരുടെ വീടുകളിലും എൻ.ഐ.എ. സംഘം പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടക്കുന്നതെന്നാണ് വിവരം. മൂന്ന് ആഴ്‌ചകൾക്ക് മുൻപ് പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഗ്രീൻവാലി

Read More
archive Politics

പുതുപ്പള്ളയില്‍ പ്രചാരണം ശക്തമാക്കി ഇടത് വലത് മുന്നണികള്‍

കോട്ടയം: പുതുപ്പള്ളിയില്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് വാഹനപര്യടനം ഇന്നും തുടരും. മണ്ഡലത്തിലെ പ്രധാനവ്യക്തികളുമായും കൂടിക്കാഴ്ച നടത്തും.യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഭവനസന്ദര്‍ശനം വിവിധ ഇടങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തും. വൈകീട്ട് ഉമ്മന്‍ചാണ്ടിയുടെ കല്ലറിയിലേക്ക് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ് കമ്മിറ്റി നടത്തുന്ന സ്മൃതി യാത്രയിലും ചാണ്ടി ഉമ്മന്‍ പങ്കെടുക്കും. ഞായറാഴ്ചയായതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ രാവിലെ പള്ളികളില്‍ എത്തി വോട്ടര്‍മാരെ കാണും. യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി

Read More
archive Politics

പുരാവസ്തു തട്ടിപ്പ് കേസ്; കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് ഇ.ഡി നോട്ടീസ്

പുരാവസ്തു തട്ടിപ്പ് കേസിൽ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് ഇ.ഡി നോട്ടീസ്. ഈയാഴ്ച ചോദ്യം ചെയ്യലിന്  ഹാജരാകാനാണ് നോട്ടീസ്. ഐജി ലക്ഷ്മൺ, മുൻ ഡിഐജി  എസ് സുരേന്ദ്രൻ എന്നിവരെയും ചോദ്യം ചെയ്യും.  തിങ്കളാഴ്ച ഐ ജി ലക്ഷ്മണിനെയും, ബുധനാഴ്ച എസ് സുരേന്ദ്ര നെയും ചോദ്യം ചെയ്തേക്കും. ഐജി ജി ലക്ഷ്മണിനോട് 11-ാം തീയതിയും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യ  പ്രശ്നങ്ങളെ തു‌ടർന്ന് ചികിത്സ തുടരുന്ന സാഹചര്യത്തിൽ ഹാജരാകാൻ കഴിയില്ല എന്ന് അദ്ദേഹം

Read More
archive Politics

പ്ലസ്ടു കോഴ; കെ. എം. ഷാജിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

ന്യൂഡല്‍ഹി- പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. 2014ല്‍ കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് ഇ

Read More