എം.വി ഗോവിന്ദനെതിരെ നൽകിയ മാനനഷ്ട കേസ്; കെ.സുധാകരന്‍ ഇന്ന് മൊഴി നല്‍കിയേക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്ന് മൊഴി നല്‍കിയേക്കും. എറണാകുളം സിജിഎം കോടതിയിലാണ് മൊഴി നല്‍കുക. മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ പീഡനം നടക്കുമ്പോള്‍ സുധാകരനും അവിടെ ഉണ്ടായിരുന്നുവെന്നും ഇത് മറച്ചുവെച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. ഇതിനെതിരെയാണ് എം.വി ഗോവിന്ദന്‍, ദേശാഭിമാനി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ക്കെതിരെ സുധാകരന്‍ മാനഷ്ടകേസ് നല്‍കിയത്. 145K Share Facebook