കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പട്ടിക: അതൃപ്തിയുള്ളവരെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പട്ടികയില്‍ അതൃപ്തിയുള്ളവരെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്. പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവായി മാത്രം ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയോട് നേരിട്ട് സംസാരിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കോണ്‍ഗ്രസിന്റെ അടുക്കള കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ പരിഹരിക്കും. അതില്‍ മറ്റാരും ഇടപെടേണ്ടയെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.ദേശീയ നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിന് ഒപ്പവും ചെന്നിത്തല ഉറച്ചു നില്‍ക്കുമെന്നും വി.ഡി സതീശനും പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍, ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ദേശീയ നേതാക്കളും വിഷയത്തില്‍ ഇടപെടുന്നുണ്ട്. പരസ്യ വിവാദം