news

Category Added in a WPeMatico Campaign

archive news

റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദാനന്തര സ്‌കോളര്‍ഷിപ്പ്-അപേക്ഷ ക്ഷണിച്ചു

കൊച്ചി/മുംബൈ: റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒമ്പത് പഠന മേഖലകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.   ഡിജിറ്റല്‍, റിന്യൂവബിള്‍ ആന്‍ഡ് ന്യൂ എനര്‍ജി, ബയോടെക്‌നോളജി എന്നിവയുള്‍പ്പെടെയുള്ള സാങ്കേതിക മേഖലകളിലെ പുരോഗതിയെ പ്രതിധ്വനിപ്പിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദാനന്തര സ്‌കോളര്‍ഷിപ്പ്, ഈ മേഖലകളിലെ വികസനത്തിനായി ഭാവി നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നു. സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 100 വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധരുമായുള്ള ആശയവിനിമയം, മേഖലയുമായുള്ള പരിചയം, സന്നദ്ധപ്രവര്‍ത്തന അവസരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വികസന പരിപാടിയ്ക്കൊപ്പം

Read More
archive news

ജാതിമതഭേദമന്യേ കൊച്ചി ലുലു മാളില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

കൊച്ചി : കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ലുലു. വിവിധയിടങ്ങില്‍ നിന്നുള്ള നിരവധി കുരുന്നുകള്‍ കൊച്ചി ലുലുമാളില്‍ ആദ്യാക്ഷരം കുറിച്ചു. വിദ്യാരംഭത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് കൊച്ചി ലുലു മാളില്‍ തയാറാക്കിയിരുന്നത്. കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ ലുലു മാളിലെ മെയിന്‍ ഏട്രിയത്തില്‍ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയത്. രാവിലെ ഒമ്പത് മണി മുതല്‍ ലുലു മാളിലെ മെയിന്‍ ഏട്രിയത്തില്‍ വിദ്യാരംഭ ചടങ്ങ് തുടങ്ങി . പ്രൗഢഗംഭീര ചടങ്ങില്‍ ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടികള്‍ക്കെല്ലാം പ്രത്യേകം സമ്മാനങ്ങളും നല്‍കി. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ മേജര്‍

Read More
archive news

അമ്മമാര്‍ക്ക് തുണയായി ദേശീയ ലോക് അദാലത്ത്

തിരുവനന്തപുരം; പൂജപ്പുരയിലെ ഓള്‍ഡേജ് ഹോം, ആശ ഭവന്‍, മഹിളാമന്ദിരം എന്നിവടങ്ങളില്‍ കഴിഞ്ഞിരുന്ന അമ്മമാര്‍ക്ക് തുണയായി  ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അദാലത്ത് . അദാലത്തില്‍ പരിഗണിച്ച 18 കേസുകളില്‍ നാല് അമ്മമാരെ അവരുടെ മക്കള്‍ ഏറ്റെടുത്തു കൊണ്ടു പോകുകയും, ബാക്കിയുള്ളവര്‍ക്ക് അനുകൂലമായ തീരുമാനം കൈ കൊണ്ടും അദാലത്ത് ശ്രദ്ധേയമായി. ദേശീയ ലോക അദാലിത്തിന്റെ ഭാ?ഗമായാണ്  ജില്ല ലീ?ഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍  അദാലത്ത് നടത്തിയത്.  തിരുവനന്തപുരം ജില്ലാ ജഡ്ജിയും വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജുമായ. എം.വി രാജകുമാര അദാലത്ത്

Read More
archive news

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് (കെ.എല്‍.ഐ.ബി.എഫ്-2) നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ നിയമസഭാ സമുച്ചയത്തില്‍ നടക്കും.  പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നവംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള  ഇത്തവണത്തെ ‘നിയമസഭാ അവാര്‍ഡ്’ പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ, കേരള ജ്യോതി പുരസ്‌കാര ജേതാവുമായ പത്മഭൂഷണ്‍  എം.ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍

Read More
archive news

പ്രഫ. എം.കെ.സാനുവിന്റെ ഭാര്യ എന്‍. രത്നമ്മ നിര്യാതയായി

കൊച്ചി: പ്രഫ. എം.കെ.സാനുവിന്റെ ഭാര്യയും, തിരുകൊച്ചി സംസ്ഥാനത്തെ മുന്‍ ആരോഗ്യ വകുപ്പ മന്ത്രി വി. മാധവന്‍ വക്കീലിന്റെ മകളുമായ എന്‍. രത്‌നമ്മ (90) അന്തരിച്ചു. എറണാകുളം കാരക്കാമുറി ആശാരി ലെയിനിലെ വീട്ടില്‍ വച്ചായിരുന്നു ആയിരുന്നു അന്ത്യം. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും. മക്കള്‍: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്), എം.എസ്.രേഖ, ഡോ.എം.എസ്.ഗീത (ഹിന്ദി വിഭാഗം റിട്ട.മേധാവി, സെന്റ് പോള്‍സ് കോളജ്, കളമശേരി), എം.എസ്.സീത (സാമൂഹ്യക്ഷേമ വകുപ്പ്

Read More
archive news

മിഡിൽ ഈസ്റ്റിലെ ഇന്ത്യയുടെ അംബാസിഡറാണ് എം.എ യൂസഫലിയെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ; ജിസിസിയിലെ ഇന്ത്യയുടെ ഊർജ്ജസ്വലമായ മുഖമാണ് യൂസഫലിയെന്നും കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി

അബുദാബി : വ്യവസായങ്ങളെ ശക്തിപ്പെടുത്തി സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിന് കരുത്ത് പകരാനുള്ള ലക്ഷ്യവുമായി ഇന്ത്യയും യുഎഇയും. വാണിജ്യ വികസനത്തിന് പുറമേ ബഹിരാകാശ വ്യവസായങ്ങളും മെച്ചപ്പെടുത്താനാണ് ധാരണ. പുതിയ സാമ്പത്തിക ഇടനാഴി ഈ നീക്കങ്ങൾ വേഗത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ചൂണ്ടികാട്ടി. ഇരുരാജ്യങ്ങളും തമ്മിൽ സുദൃഢമായ ബന്ധമാണുള്ളത്. വലിയ നിക്ഷേപസാധ്യതകൾ ഇരുരാജ്യങ്ങളും തുറന്നിടുന്നു. ഇന്ത്യൻ നിക്ഷേപകർക്ക് വലിയ പിന്തുണയാണ് യുഎഇ നൽ‌കുന്നത്. എം.എ യൂസഫലി അടക്കം ഇരുപത് ഇന്ത്യൻ കമ്പനി മേധാവിമാരും യുഎഇ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രിയുടെ

Read More
archive news

പ്രധാനമന്ത്രിയെ കണ്ട് മകളുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപിയും കുടുംബവും

സകുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി.  ഭാര്യ രാധിക നായര്‍ക്കും മകള്‍ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ്ഗോപി മോദിയെ സന്ദര്‍ശിച്ചത്. സഹോദരന്‍ സുഭാഷ് ഗോപി , ഭാര്യ റാണി എന്നിവരും സുരേഷ് ഗോപിക്കൊപ്പം പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘MODI, the Family Man.. PARIVAROM ki NETA’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നല്‍കുന്നതിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ സ്റ്റോറിയായി

Read More
archive news

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ്

രാജ്യ തലസ്ഥാനത്ത് വിവിധ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ന്യൂസ്‌ക്ലിക്ക് ന്യൂസ് പോര്‍ടലുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരെയും എഴുത്തുകാരേയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ UAPA ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി അടക്കം 35 ഇടത്ത് പരിശോധന നടക്കുകയാണ്. ആരോപണം നിലനില്‍ക്കുന്ന ന്യൂസ് ക്ലിക്ക് ഓഫീസിലും റെയ്ഡ് പുരോഗമിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരായ സഞ്ജയ് രജൗറ, ഭാഷാ സിംഗ്, അഭിസര്‍ ശര്‍മ, സൊഹയ്ല്‍ ഹഷ്മി, ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ പ്രഭിര്‍ പുര്‍കയാസ്ഥ,

Read More
archive news

തോരാതെ മഴ: കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴസാഹചര്യം കണക്കിലെടുത്ത് കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളില്‍ ഇന്ന് അവധി പ്രഖ്യപിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വൈക്കം, ചങ്ങനാശ്ശേരി എന്നീ താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി. കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴയായതിനാല്‍ ജാഗ്രത പാലിക്കണം. അതേസസമയം, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 145K Share Facebook

Read More
archive news

ഡിജിയാത്ര അടക്കം വമ്പന്‍ പദ്ധതികള്‍, വികസനക്കുതിപ്പുമായി സിയാല്‍, പ്രശംസിച്ച് മുഖ്യമന്ത്രി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് മെഗാ പദ്ധതികള്‍ക്ക് ഉജ്ജ്വല തുടക്കം. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച  മുതലായ  ഘടകങ്ങള്‍ മുന്‍നിര്‍ത്തി, അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 7 പദ്ധതികള്‍ക്കാണ് ഒരൊറ്റദിനത്തില്‍ സിയാല്‍ തുടക്കം കുറിച്ചത്. ഭാവിയിലെ ട്രാഫിക്, കാര്‍ഗോ വളര്‍ച്ച, സുരക്ഷാനവീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തില്‍ പുതിയ അധ്യായമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Read More