ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന് ഊഷ്മളമായ സ്വീകരണം നൽകി ഇൻഡിഗോ ജീവനക്കാർ
ഐഎസ്ആർഒ മേധാവി എസ് സോമനാഥിന് ഇൻഡിഗോ എയർലൈൻ ക്രൂ ഹൃദയസ്പർശിയായ സ്വീകരണം നൽകി. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചന്ദ്രയാൻ 3 ലൂടെ ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞന് ഒപ്പം യാത്ര ചെയ്യുന്നതിൽ സന്തോഷമെന്ന് എയർഹോസ്റ്റസ് പൂജ ഷാ അന്നൗൻസ് ചെയ്തപ്പോൾ യാത്രക്കാർ കൈയ്യടികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. എയർഹോസ്റ്റസ് പൂജ ഷാ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിലെ വീഡിയോ ഇതിനകം 110 ആയിരത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. അതിനിടെ, ഇത് നെറ്റിസൺമാരിൽ നിന്ന് പ്രതികരണങ്ങളുടെ ഒരു