”എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു തോന്നി”; വികരഭരിതമായ കുറിപ്പുമായി മമ്മൂട്ടി
കൊച്ചി: വിടപറഞ്ഞ മലയാളത്തിന്റെ അതുല്യകലാകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി, വികാരഭരിതമായ കുറിപ്പുമായിട്ടാണ് മമ്മൂട്ടി എത്തിയത്. ”കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.” ഫേസ്ബുക്കില്‍ മമ്മൂട്ടി കുറിച്ചു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് എറണാകുളത്ത് നടന്ന ഒരു പരിപാടിയില്‍ നിന്നുള്ള ഒരു സംഭവം വ്യക്തിപരമായ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ”നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍