മലപ്പുറത്ത് കിണറ്റിൽ വീണ ആനയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു; നാട്ടുകാരും വനം വകുപ്പുമായി വാക്കുതർക്കം
മലപ്പുറം: അരീക്കോട് ഊർങ്ങാട്ടിരിയിൽ ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തിൽ വീണ ആനയെ പുറത്തെത്തിയ്ക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് വനം വകുപ്പ്. എന്നാൽ കൃഷിയിടങ്ങളിൽ പതിവായി നാശം വിതയ്ക്കുന്ന ആനയെ ഉൾക്കാട്ടിലേക്ക് അയക്കുമെന്ന് ഉറപ്പ് നൽകിയാലേ രക്ഷാപ്രവർത്തനം അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ. ഇന്ന് പുലർച്ചെയാണ് അരീക്കോട് കൂരങ്കൽ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിൽ കൊമ്പനാന വീണത്. ആൾ മറയില്ലാത്ത കിണറിൻ്റെ ഒരു ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിടങ്ങു കീറി ആനയെ പുറത്തെത്തിയ്ക്കാനാണ് വനം വകുപ്പിൻ്റെ നീക്കം. 25 അടി