എ.കെ.ശശീന്ദ്രൻ രാജിവയ്ക്കണം: വി.മുരളീധരൻ
കൊച്ചി:വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ജീവന്റെ ഉത്തരവാദിത്തമേറ്റെടുത്ത് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ രാജി വയ്ക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനം കൊല്ലപ്പെടുമ്പോഴും എ.കെ. ശശീന്ദ്രന് ഗാനമേളയിലും പാര്‍ട്ടി പ്രസിഡന്‍റിനെ തിരഞ്ഞെടുക്കലിലുമാണ് താല്‍പര്യം. രാജി ആവശ്യപ്പെട്ട ബിഷപ്പുമാരെ അധിക്ഷേപിച്ചാല്‍ ശശീന്ദ്രന്‍റെ കൈകളില്‍ പുരണ്ട ചോരപ്പാട് ഇല്ലാതാവില്ല.രാജി വയ്ക്കാന്‍ തയാറാകുന്നില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ചോദിച്ച് വാങ്ങണമെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങൾ പാലിക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. 2021 ലും 2022ലും കേന്ദ്രസര്‍ക്കാര്‍ മനുഷ്യ–വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്
