ജലനിരപ്പുയരുന്നു; അഞ്ചു പുഴകളിൽ പ്രളയ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കനത്ത മഴയ്ക്കു പിന്നാലെ സംസ്ഥാനത്തെ അഞ്ചു പുഴകളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ
