Kerala

വിദ്യാർത്ഥി കൺസെഷൻ നിരക്ക് ഉയർത്തണം; വീണ്ടും സമരവുമായി സ്വകാര്യബസ് സംഘടനകൾ

തിരുവനന്തപുരം: സമരത്തിനൊരുങ്ങി വീണ്ടും സ്വകാര്യ ബസ് സംഘടനകൾ.സ്കൂൾ കോളജ് വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ചയിൽ പരിഹാരം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. സമരത്തിന്‍റെ തീയതി രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും. 145K Share Facebook

Read More
Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. ഗുജറാത്ത് മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് മഴയുണ്ടാകുന്നത്. ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലക്കും സാധ്യത. തീരദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 145K Share Facebook

Read More
breaking-news Kerala

തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവ്നായ ആക്രമണം. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്തിലെ മംഗലത്തു കോണം പുത്തന്‍ കാനത്തും പരിസരത്തും തെരുവുനായ ആക്രമണത്തിൽ. പ്രദേശവാസികളായ രണ്ട് പേര്‍ക്ക് കടിയേറ്റു. സംഭവശേഷം തെരുവ് നായ ഓടി രക്ഷപെട്ടു. ഷാജി (49)ക്കും മറ്റൊരാളിനുമാണ് കടിയേറ്റത്. ഇരുവരും ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സ തേടി. ഇന്നലെ രണ്ട് സ്‌കൂള്‍ കുട്ടികളെ നായ ഓടിക്കുന്നത് നാട്ടുകാര്‍ കണ്ടതിനാല്‍ കുട്ടികള്‍ക്ക് കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Read More
breaking-news Kerala

പെരുമഴയ്ക്ക് ആശ്വാസം; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മഴയുടെ ശക്തി കുറയും

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്ന് മഴയുടെ ശക്തി കുറയും. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴ കണക്കിലെടുത്ത് കോട്ടയത്തും വയനാട്ടിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. വെള്ളക്കെട്ട് രൂക്ഷമായതിനാൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കടലാക്രമണത്തിനും

Read More
breaking-news Kerala

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ പാത്തി; കേരള തീരത്ത് ശക്തമായ മഴ വരുന്നു

തിരുവനന്തപുരം: പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ, ജാർഖണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 25, 26 തീയതികളിൽ അതിശക്തമായ മഴയ്ക്കും ജൂലൈ 25 മുതൽ 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (25/07/2025) മുതൽ 27/07/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ

Read More
Kerala

കുറ്റ്യാടിയെ ഭീതിയിലാക്കിയ കുട്ടിയാനയെ മയക്കുവെടി വയ്ക്കാനൊരുങ്ങി വനം വകുപ്പ്

കോഴിക്കോട്: കുറ്റ്യാടിയെ ഭീതിയിലാക്കിയ കുട്ടിയാനയെ മയക്കുവെടി വയ്ക്കാനൊരുങ്ങി വനം വകുപ്പ്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കുട്ടിയാനയെ കുടുക്കാൻ വനം വകുപ്പ് ഒരുങ്ങുന്നത്. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന ആനക്കുട്ടി കനത്ത നാശമാണ് സൃഷ്ടിച്ചത്. ആനക്കുട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുട്ടിയാന നിരവധി ആളുകളെ ആക്രമിക്കുകയും സ്ഥലത്ത് വലിയ കൃഷിനാശവും ഉണ്ടാക്കിയിരുന്നു. ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളിലാണ് ആന ഭീതി സൃഷ്ടിച്ചത്. അമ്മയാന ചിരിഞ്ഞതോടെ ഒറ്റപ്പെട്ട കുട്ടിയാനയാണ് കുറ്റ്യാടിയിലെ ജനവാസ മേഖലയില്‍

Read More
breaking-news Kerala

ഗോ​വി​ന്ദ​ച്ചാ​മി ജയിൽ ചാടിയ സംഭവം: നാല് ജയിൽ ജീവനക്കാർക്ക് സസ്പെൻഷൻ

ക​ണ്ണൂ​ര്‍: കൊ​ടും​കു​റ്റ​വാ​ളി ഗോ​വി​ന്ദ​ച്ചാ​മി ജയിൽ ചാടിയ സംഭവത്തിൽ നാല് ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. അതീവസുരക്ഷാ മേഖലയിൽ നിന്ന് ​ഗോവിന്ദച്ചാമി എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് പൊലീസ് അന്വേഷണം. ഒരു കൈ ഉപയോ​ഗിച്ച് ​ഗോവിന്ദച്ചാമി എങ്ങനെ ജയിൽ ചാടി എന്നതാണ് ചോദ്യം. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കേസും രജിസ്ട്രർ ചെയ്തതായി കണ്ണൂർ എസ്. പി വ്യക്തമാക്കി. ​ഗോവിന്ദച്ചാമിയെ പിടികൂടിയത് സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്തമായി ഏറ്റെടുത്ത നാട്ടുകാർക്കും , പൊലീസിനിനും ജാ​ഗ്രതയോടെ കൈകാര്യം ചെയ്ത മാധ്യമപ്രവർത്തകർക്കും നന്ദി അറിയിച്ചു.

Read More
Kerala

മാധ്യമ പ്രവര്‍ത്തനത്തിലും ആത്മപരിശോധനനടത്തണ്ട സമയമായെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇന്നത്തെ ലോകത്ത് മാധ്യമങ്ങള്‍ നമ്മളെയും നമ്മുടെ ചിന്തകളെയും നിയന്ത്രിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നമുക്ക് ഇഷ്ടപ്പെട്ട മീഡിയം കണ്ടുപിടിച്ച് അതിലൂടെ രാഷ്ട്രീയ ബോധ്യങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങളിലുള്ള കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടെ നമ്മളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. മാധ്യമ പ്രവര്‍ത്തനത്തിലും ഒരു ആത്മപരിശോധന നടത്തണ്ട സമയമായി. ഒരു പുതിയ മാധ്യമ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത് നല്ലതാണോ എന്ന് മാധ്യമ ലോകം ഗൗരവകരമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ

Read More
Kerala

വിപ്ലവ ഭൂമിയിൽ വിഎസിന് ഇനി അന്ത്യവിശ്രമം.

ലോ​ഗിൻ കേരള പ്രതിനിധി കണ്ണേ കരളേ വിഎസ്സേ…ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ…ഇല്ലാ.. ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… വി എസ് ഇനി ചരിത്രം. മുദ്രാവാക്യം വിളികളുടേയും തോരാമഴയെ സാക്ഷിയാക്കി കേരള രാഷ്ട്രീയത്തിലെ പോരാളി മടങ്ങി. പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ വിഎസിന് ഇനി അന്ത്യവിശ്രമം. മുഖ്യമന്ത്രിപദത്തിൽ നിന്നും വർഷങ്ങൾക്ക് മുന്നെ പടിയിറങ്ങിയ നേതാവ്. രാഷ്ട്ര്യീ രംഗത്ത് സജീവവമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. പക്ഷെ ആ പോരാട്ട വീര്യവും പതിറ്റാണ്ടുകളായി അവശവിഭാഗത്തിനു വേണ്ടി നടത്തിയ ജീവൻപണയം വെച്ചുള്ള രാഷ്ട്രീയ

Read More
breaking-news Kerala

വേലിക്കകത്ത് വീട്ടിലെത്തിച്ച വി എസിന്റെ മൃതദേഹം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്; പ്രിയ നേതാവിന് വിട നൽകാൻ ഒഴുകിയെത്തി പതിനായിരങ്ങൾ

ആലപ്പുഴ: പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ച വി എസിന്റെ മൃതദേഹം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്. പ്രിയ നേതാവിനെ കാണാൻ ആയിരങ്ങളാണ് ജന്മ​ഗൃഹത്തിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം മുഴക്കി വഴിയരികിൽ ജനങ്ങളുടെ നീണ്ട നിരയാണ് വി എസിനായി കാത്തുനില്‍ക്കുന്നത്. ജില്ല കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷം ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് മാറ്റും. രാവിലെ ഏഴോടെയാണ് വി എസിന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് വിലാപയാത്ര പ്രവേശിച്ചത്. ചൊവ്വ ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരത്തുനിന്ന് വിലാപ യാത്ര ആരംഭിച്ചെങ്കിലും രാത്രി വൈകി ഒന്നോടെയാണ് കൊല്ലം

Read More