breaking-news Kerala

ശിരോവസ്ത്രവിവാദത്തിൽ സ്കൂളിന് തിരിച്ചടി; ഹർജി ഹൈക്കോടതി തള്ളി

കൊച്ചി :∙ സ്കൂളിൽ ഹിജാബ് (ശിരോവസ്ത്രം) ധരിക്കാൻ വിദ്യാർഥിക്ക് അനുമതി നൽകിയ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ (ഡിഡിഇ) ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സംഭവം നടന്ന പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചുകൊണ്ട് സ്കൂളിൽ വരാൻ അനുവദിക്കണം എന്നായിരുന്നു എഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഡിഇ പുറപ്പെടുവിച്ച ഉത്തരവ്. ഹിജാബിന്റെ നിറവും ഡിസൈനും സ്കൂളിന്

Read More
breaking-news Kerala

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിക്കുന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ളവര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്കുശേഷം ചെന്നൈയിൽ നിന്നും എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു. സാധാരണയായി അഞ്ചുമണിക്ക് തുറക്കുന്ന നട ഇന്ന് നാലു മണിക്ക് തന്നെ തുറക്കുകയായിരുന്നു. സ്വര്‍ണപ്പാളികള്‍ ഘടിപ്പിക്കുന്നതിനായാണ് നട നേരത്തെ തുറന്നത്. നടതുറന്നശേഷം സ്വര്‍ണപ്പാളികള്‍ ശബരിമല ശ്രീകോവിലിന്‍റെ മുന്നിൽ ഇരുവശങ്ങളിലുമായുള്ള

Read More
breaking-news Kerala

അമലിന്റെ ഹൃദയം അജ്മലിൽ തുടിച്ചു; ഹൃദയപൂർവം വീണ്ടും ലിസി ഹോസ്പിറ്റൽ

കൊച്ചി: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അജ്മലിനെ വെൻറിലേറ്ററിൽ നിന്നും മാറ്റി. ആരോഗ്യ നില തൃപ്തികരം.അമലിന്റെ ഹൃദയം അജ്മലിൽ സ്പന്ദിച്ചു തുടങ്ങി. മലപ്പുറം സ്വദേശിയാണ് അജ്മൽ (33). കഴിഞ്ഞ ജനുവരിയിൽ പ്രവാസ ജീവിതത്തിനിടെ അജ്മലിന് (33) ഗുരുതര ഹൃദയാഘാതം സംഭവിച്ചത്. ഹൃദയം മാറ്റിവയ്‌ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനാലാണ് അജ്മൽ ലിസി ആശുപത്രിയിൽ എത്തിയത്. അങ്ങനെ അമലിന്റെ ഹൃദയം അജ്മലിൽ എത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ഹൃദയവുമായി ആംബുലൻസ് ആഭ്യന്തര വിമാനത്താവളത്തിലെത്തി. അവിടെ നിന്ന്

Read More
breaking-news Kerala

സ്‌കൂൾ വളപ്പിൽ ഒന്നാം ക്ലാസുകാരനെ ആക്രമിച്ച് തെരുവുനായ

തിരുവനന്തപുരം:കിളിമാനൂർ ഗവ. എൽപിഎസിലെ വിദ്യാർത്ഥിയെയാണ് നായകൾ കടിച്ചത്. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രയാഗിനെയാണ് നാല് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. കുട്ടിയെ ഓടിച്ച് തള്ളിയിട്ട ശേഷം ദേഹത്ത് കയറി നായകൾ ആക്രമിക്കുകയായിരുന്നു. സമീപത്തെ ഹയർസെക്കണ്ടറി സ്കൂളിലെ മുതിർന്ന കുട്ടികളാണ് നായകളെ ഓടിച്ച് വിട്ട്, പ്രയാഗിനെ രക്ഷിച്ചത്. ശരീരത്തിന്റെ പിൻഭാഗത്ത് മുറിവുകളേറ്റ കുട്ടിക്ക് കേശവപുരം സർക്കാർ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ നൽകി. മുറിവുകളേറ്റ കുട്ടിക്ക് പാരിപ്പള്ളി മെഡിക്കൽ കോളജിൽ കുത്തിവയ്പ്പ് നൽകി.നേരത്തെയും സ്‌കൂൾ വളപ്പിൽ

Read More
breaking-news Kerala

തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് തുറക്കും

ഒക്ടോബർ 22ന് രാഷ്ട്രപതിയുടെ ശബരിമല ദർശനം പമ്പ:തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന് ( ഒക്ടോബർ 18) രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും തുലാമാസം ഒന്നിന് രാവിലെ സന്നിധാനത്ത് നടക്കും. തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്ട്രപതി ദൗപതി

Read More
Kerala news

എഎൻഎം ജിഎൻഎം പ്രവേശനം: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 18 ന്

ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും  കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 18 ന് നടത്തും.  www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 15 മുതൽ 17 വരെ ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ്

Read More
Kerala

തുലാവർഷം വരുന്നു, ഗുഡ് ബൈ കാലവർഷം

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി കാലാവർഷം രാജ്യത്തിൽ നിന്ന് പൂർണമായും പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാധ്യത.അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി നിലനിൽക്കുകയാണ്. ഞായറാഴ്ചയോടെ ഇത് കേരള കർണാടക തീരത്തിനു സമീപം ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഇടി മിന്നലൊടു കൂടിയ മഴ തുടരും. 145K Share Facebook

Read More
Kerala

നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തി

പാലക്കാട്: നെന്മാറയില്‍ സജിത കൊലക്കേസില്‍ ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തി. ശിക്ഷവിധി ഈ മാസം 16 ന് വിധിക്കും. പാലക്കാട് ജില്ലാ അഡീഷണല്‍ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. 2019 ല്‍ നടന്ന കൊലപാതകത്തിലാണ് ചെന്താമരയ്‌ക്കെതിരേ വിധി പറഞ്ഞിരിക്കുന്നത്. ചെന്താമരയ്ക്ക് എതിരേ ഉന്നയിക്കപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സാക്ഷിമൊഴികളും തെളിവുകളുമെല്ലാം കോടതിയില്‍ തെളിഞ്ഞു. കേസിലെ നിര്‍ണ്ണായകസാക്ഷി പുഷ്പ അടക്കമുള്ളവര്‍ കോടതിയില്‍ എത്തിയിരുന്നു. വിചാരണവേളയില്‍ ഒരു തരത്തിലുമുള്ള ഭാവഭേദവുമില്ലാതെയാണ് ചെന്താമര വിധി കേട്ടതെന്നാണ് വിവരം. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ

Read More
breaking-news Kerala

അമ്പലക്കള്ളന്മാർ വൈക്കത്തും; 255.830 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണു സ്വർണം കാണാതായ വിവരം കണ്ടെത്തിയത്.വഴിപാട് ഇനങ്ങളിലായി കിട്ടുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം മുദ്രപ്പൊതി എന്നെഴുതി പൊതികളായാണു സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നത്. തിരുവാഭരണം റജിസ്‌റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ടായിരിക്കണം. എന്നാൽ വൈക്കം ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ

Read More
breaking-news Kerala

കേരളത്തിൽ തുടരാൻ അവസരം തരണം; ഞാൻ പാർട്ടിക്ക് വിധേയൻ; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടമാക്കി ദേശീയ സെക്രട്ടറി അബിൻ വർക്കി. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അബിൻ വർക്കി പറഞ്ഞു. കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് കോൺഗ്രസ് നേതാക്കളോട് അഭ്യർത്ഥിക്കുന്നതായും അബിൻ വർക്കി പറഞ്ഞു.ദേശീയ നേതൃത്വത്തെ ഇക്കാര്യം വ്യക്തമാക്കുൃമെന്നും അബിൻ വർക്കി അറയിച്ചു. കോൺ​ഗ്രസ് നേതൃത്വം കാര്യങ്ങൾ ചർച്ച ചെയ്യട്ടെ എന്നതാണ് തീരുമാനം. പാർട്ടിക്ക് അതീതനല്ല ഞാൻ പാർട്ടിക്ക് വിധേയനാണെന്നും അബിൻ വർക്കി പ്രതികരിക്കുന്നു. കോൺ​ഗ്രസ് മതേതര പാർട്ടിയാണ്. അതിൽ വിശ്വാസമുണ്ടെന്നും

Read More