അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. സ്വകാര്യ ട്യൂഷൻ സെൻ്റർ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുള്ളരിക്കാടിന് സമീപമുള്ള ടർഫിലെത്തിയതായിരുന്നു ഇരുവരും. കളി കഴിഞ്ഞതിന് ശേഷം കുളിക്കുന്നതിനായി അച്ചൻകോവിലാറ്റിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.സഹപാഠികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. 145K Share Facebook