ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ വാഹനാപകടത്തിൽ മരിച്ചു
തിരുവനന്തപുരം: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58) കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ മരിച്ചു. ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു. ഗോപകുമാറിൻ്റെ ഭൗതികദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. 145K Share Facebook
