ഭരണഘടനയെ രണ്ടാംകിട അനുബന്ധരേഖയാക്കി ബിജെപി സർക്കാർ മാറ്റി :ഡോ മോഹൻ ഗോപാൽ
ഭരണഘടനയെ രണ്ടാംകിട അനുബന്ധരേഖയാക്കി ബിജെപി സർക്കാർ മാറ്റി :ഡോ മോഹൻ ഗോപാൽ കൊച്ചി :ഹിന്ദുത്വം വളർത്താനുള്ള നീക്കത്തിനിടയിൽ ഭരണഘടനയെ രണ്ടാംകിട അനുബന്ധരേഖയാക്കി കേന്ദ്രത്തിലെ ബിജെപി സർക്കാർ അധഃപതിപ്പിച്ചുവെന്ന് പ്രമുഖ ഭരണഘടന വിദഗ്ദ്ധനും സുപ്രീം കോടതി അഭിഭാഷകനുമായ ഡോ. മോഹൻ ഗോപാൽ പറഞ്ഞു .എറണാകുളംപ്രസ് ക്ളബ്ബിന്റെ സി. വി. പാപ്പച്ചൻ പുരസ്കാര സമർപ്പണ ചടങ്ങിൽ ‘മാറുന്ന മാധ്യമ വിചാരങ്ങളും ഭരണഘടന അവകാശങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വേദങ്ങളെ അടിസ്ഥാനമാക്കിയാണ്