രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് അത്യാഡംബര വില്ലയിൽ; എല്ലാ സഹായവും മലയാളി അഭിഭാഷക; വലവിരിച്ച് പൊലീസ്
ബെംഗളൂരു: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര സൗകര്യങ്ങളോടെയെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ 2 ദിവസം കഴിഞ്ഞത്. അഭിഭഷകയാണ് ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും അതിന് 2 മണിക്കൂർ മുൻപേ രാഹുൽ മുങ്ങിയിരുന്നു. രാഹുലിന് കാർ നൽകുന്നതും വഴിയൊരുക്കുന്നതും റിയൽ എസ്റ്റേറ്റ് വ്യാവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. സുരക്ഷ ഒരുക്കിയ പലരിലേക്കും പൊലീസ് എത്തി. ചോദ്യം ചെയ്യുകയും ചെയ്തു. രാഹുലിന് സഹായം ലഭിക്കുന്ന വഴികൾ അടച്ചാൽ
