റേഷന്‍ വിതരണ പ്രതിസന്ധി: റേഷന്‍ കടകള്‍ക്ക് മുന്നിൽ കോണ്‍ഗ്രസ് പ്രതിഷേധം നാളെ
തിരുവനന്തപുരം:പിണറായി സര്‍ക്കാര്‍ കാട്ടിയ അലംഭാവവും കെടുകാര്യസ്ഥതയും കാരണം അവശ്യ സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും അരിയെവിടെ സര്‍ക്കാരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും ജനുവരി 28ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തിരുവനന്തപുരം പൂന്തുറയില്‍ രാവിലെ 10.30ന് നിര്‍വഹിക്കും. രാഷ്ട്രീയകാര്യ
