ഭാസ്കര കാരണവര് വധക്കേസ്: പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു
കണ്ണൂർ: ചെറിയനാട് ഭാസ്കര കാരണവര് വധക്കേസില് ജയിലില് കഴിയുന്ന പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു സര്ക്കാര്. ബാഹ്യ സമ്മര്ദമുണ്ടായെന്ന ആരോപണത്തെത്തുടര്ന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്. തീരുമാനം എടുത്ത് രണ്ട് മാസമായിട്ടും റിപ്പോര്ട്ട് ഗവര്ണര്ക്ക് കൈമാറിയിട്ടില്ല. ജയിലില് കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്മോചനം നല്കാന് മന്ത്രിസഭാ യോഗം നേരത്തെ ശുപാര്ശ ചെയ്തിരുന്നു. ഷെറിന് ജയിലില് വെച്ച് സഹതടവുകാരിയായ വിദേശ വനിതയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു. ജയില് മോചന ശുപാര്ശ ഗവര്ണറുടെ പരിഗണനയിലിരിക്കെയാണ് ഷെറിനും