നേപ്പാളിലെ ജെൻസി കലാപം : ഇന്ത്യൻ പൗരന്മാർക്കായിഹെൽപ്പ് ലൈൻ
കാഠ്മണ്ഡു: നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി. അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പർ ഔദ്യോഗിക എക്സ് പേജിലൂടെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. അടിയന്തര സഹായത്തിനോ നിർദേശത്തിനോ +977 – 980 860 2881, +977 – 981 032 6134 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. നേപ്പാൾ സർക്കാറിന്റെ സമൂഹ മാധ്യമ നിരോധനത്തിൽ പ്രതിഷേധിച്ചാണ് ‘ജെൻ സി’ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച പാർലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറാൻ
