തലാലിന്റെ കുടുംബം മാപ്പ് നൽകും; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും
കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും. ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ ഇതുസംബന്ധിച്ച് വിവരം നൽകിയതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ലെങ്കിലും മാപ്പു നൽകാമെന്ന് തലാലിന്റെ കുടുംബം സമ്മതിച്ചെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി. അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യെമൻ പണ്ഡിതരാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഇവർക്കു പുറമെ നോർത്തേൺ യെമനിലെ
