കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തും; നിക്ഷേപ സൗഹൃദത്തിന് രാഷ്ട്രീയ ഭേദമന്യേ മുന്നണികൾ നൽകുന്നത് മികച്ച പങ്ക്: എം.എ യൂസഫലി
കൊച്ചി: കേരളത്തിലെ നിക്ഷേപ സൗഹൃദത്തിന് രാഷ്ട്രീയ ഭേദമന്യേ മുന്നണികൾ നൽകുന്ന പങ്ക് വലുതെന്ന് നോർക്ക റൂട്ട്സ് ഡയറക്ടറും ലുലു ഗ്രൂപ്പ് മേധാവിയുമായ എം.എ യൂസഫലി. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന് ലുലു ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിംഗ് മോളുകളും ഹൈപ്പർ മാർക്കറ്റുകളും കൺവെൻഷൻ സെന്ററുകളും ഹോട്ടലുകളും ലുലു കേരളത്തിൽ സ്ഥാപിച്ചു. ലോജ്സ്റ്റിക്സ് പാർക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, കോൾഡ്
