15 കോടിയോളം ആളുകളുടെ ജീവിതത്തിന് വെളിച്ചമേകി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷേറ്റീവിസ് ; ഇക്കഴിഞ്ഞ വർഷത്തിനിടെ യാഥാർത്ഥ്യമാക്കിയത് 220 കോടി ദിർഹത്തിന്റെ പദ്ധതികൾ എം.എ യൂസഫലി ഉൾപ്പടെയുള്ള ജീവകാരുണ്യപ്രവർത്തകർക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി അവാർഡ് സമ്മാനിച്ചു
ദുബായ് : പ്രതിസന്ധികളെ നേരിടുന്ന ജനങ്ങൾക്ക് കൈത്താങ്ങേകുന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷേറ്റീവിസ് 2024ലെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് MBRGI ഗ്ലോബൽ ഇനീഷേറ്റീവിസിന്റെ റിവ്യൂ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇക്കഴിഞ്ഞ വർഷത്തിനിടെ 118 രാജ്യങ്ങളിലെ 15 കോടിയിലേറെ ആളുകളുടെ ജീവിതത്തിന് വെളിച്ചമേകുന്ന 220 കോടി ദിർഹത്തിന്റെ പദ്ധതികളാണ് MBRGI യാഥാർത്ഥ്യമാക്കിയത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന
