പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം ; ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലുവിന് സമ്മാനിച്ചു
അബുദാബി : യുഎഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സുസ്ഥിരത മുൻനിർത്തിയുള്ള മികച്ച പ്രവർത്തനങ്ങളും പരിഗണിച്ച് ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലു ഗ്രൂപ്പ് ലഭിച്ചു. എമിറേറ്റ്സ് പാലസിൽ വച്ച് നടന്ന ചടങ്ങിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ ക്ക് അവാർഡ് സമ്മാനിച്ചു. അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ലുലുവിന്റെ മികച്ച പ്രദർശനങ്ങളും