ഞാൻ സംസാരിക്കുമ്പൾ ബഹളമുണ്ടാക്കാൻ ആ സത്രീ ആരാണ്; വിവാദത്തിൽ വീണ്ടും അടൂർ
തിരുവനന്തപുരം: സിനിമ കോൺക്ലേവിൽ താൻ നടത്തിയ പ്രസംഗത്തിലുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി അടൂർ ഗോപാലകൃഷ്ണൻ. സിനിമയ്ക്കായി സഹായം നൽകുന്നതിൽ യാതൊരു പരാതിയുമില്ലെന്ന് അടൂർ പ്രതികരിച്ചു. പണം നൽകുന്നത് നല്ലതാണ്. പരിചയമില്ലാത്തവരെ പരിശീലനം നൽകണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും അടൂർ ചോദിക്കുന്നു. മുൻപരിചയം ഇല്ലാത്തവർക്കാണ് പലപ്പോഴും സർക്കാർ സഹായം നൽകുന്നത്. മികച്ച ക്യാമറാമാന്മാരെ നിർത്തി പരിചയമില്ലാത്തവർ ക്രഡിറ്റെടുക്കുന്നസാഹചര്യമാണ് ഇപ്പോൾ നടക്കുന്നതെന്ന് അടൂർ പ്രതികരിക്കുന്നു. പലരും സിനിമയെടുക്കുന്നത് ക്യാമറാമാന്റെ സഹായത്താലാണ്. സിനിമയെടുക്കുന്ന വ്യക്തി കുറഞ്ഞത് ക്യാമറ, ലെൻസ്, ഫ്രെയിം എന്താണെന്ന് അറിയണം.
