ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം : ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്
ഓസ്ട്രേലിയയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ എം.എ യൂസഫലിയെ ക്ഷണിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അബുദാബി : ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അബുദാബി മുഷ്റിഫിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. വ്യാപാരനയം വിപുലമാക്കുന്നതിന്റെ ഭാഗമായി യുഎസ്, യുകെ, എന്നിവടങ്ങളിലെ സന്ദർശനങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് യുഎഇയിലെത്തിയത്. അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കും അദേഹം സന്ദർശിച്ചു.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്കൊപ്പം ലുലു ഹൈപ്പർമാർക്കറ്റ് നടന്ന് കണ്ട പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്,
