ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വിപുലമായ വിപണി തുറന്ന് ലുലു; ധാരണാപത്രം ഒപ്പുവച്ചു
ചൈനയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം ലുലു ഗ്രൂപ്പ് ആസ്ഥാനവും ഹൈപ്പർമാർക്കറ്റുകളും സന്ദർശിച്ചു അബുദാബി: ചൈനയിൽ നിന്നുള്ള വ്യാപാര- വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎഇ യിലെ ഹൈപ്പർ മാർക്കെറ്റുകളിൽ കൂടുതൽ വിപണി ലഭ്യമാക്കി ലുലു. ഇതിന്റെ ഭാഗമായി യിവു മുനിസിപ്പൽ പീപ്പിൾസ് ഗവണ്മെന്റ് വൈസ് മേയർ ഷാവോ ചുൻഹോങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ്പ് ആസ്ഥാനവും ഹൈപ്പർ മാർക്കെറ്റുകളും സന്ദർശിച്ചു. ചൈനീസ് ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർ