കൊച്ചിയിൽ പുതുമയാർന്ന ഷോപ്പിങ്ങ് വാതിൽ തുറന്ന് ലുലു ഡെയ്ലി
കൊച്ചി: മികച്ച അനുഭവം ഷോപ്പിങ് സമ്മാനിച്ച്, ലുലു ഹൈപ്പർമാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്ലി മരട് പ്രസ്റ്റീജ് ഫോറം മാളിൽ. ആദ്യമായാണ് കേരളത്തിൽ ലുലു ഡെയ്ലി എന്ന ഫോർമാറ്റ് ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നത്. ദക്ഷിണേന്ത്യയിൽ ലുലു ഡെയ്ലിയുടെ രണ്ടാമത്തെ പതിപ്പാണ് മരടിലേത്. എറണാകുളം എംപി ഹൈബി ഈഡൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി , പ്രസ്റ്റീജ് ഗ്രൂപ്പ് ചെയർമാൻ ഇർഫാൻ റസാഖ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. നേരിട്ടും അല്ലാതെയും 500 പേർക്കുള്ള
