ലുലു മാളില്‍ 101 മഹീന്ദ്ര എസ് യു വി വാഹനങ്ങളുടെ താക്കോല്‍ ദാന ചടങ്ങ്

തിരുവനന്തപുരം : ചിങ്ങം ഒന്ന് പ്രമാണിച്ച് തലസ്ഥാനത്തെ ലുലു മാളില്‍ 101 എസ് യു വി വാഹനങ്ങളുടെ താക്കോല്‍ ദാന ചടങ്ങ് സംഘടിപ്പിച്ച് മഹീന്ദ്ര. എസ്.എസ് മഹീന്ദ്രയും, ലുലുമാളിലെ ലോയല്‍റ്റി പദ്ധതിയായ ലുലു ഹാപ്പിനസും ചേര്‍ന്നാണ് പരിപാടിയൊരുക്കിയത്.
ലുലു മാളിലെ ഓപ്പണ്‍ അരീനയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര എക്സ് യു വി 700, എക്സ് യു വി 300, ഥാര്‍ അടക്കമുള്ള വാഹനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. ചടങ്ങില്‍ അതിഥികളായിരുന്ന എസ്ബിഐ ജനറല്‍ മാനേജര്‍ മുഹമ്മദ് ആരിഫ് ഖാന്‍, വ്ലോഗര്‍ വിഷ്ണു അഴീക്കല്‍ (കടല്‍ മച്ചാന്‍) തുടങ്ങിയവര്‍ താക്കോല്‍ ദാനചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിലാദ്യമായാണ് ഇത്രയധികം മഹീന്ദ്ര വാഹനങ്ങള്‍ ഒരുമിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതെന്ന പ്രത്യേകതയുമുണ്ട്. എസ്എസ് മഹീന്ദ്ര എം ഡി സിബി സ്ലീബ, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗ്ഗീസ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ഷെറീഫ് കെ കെ, റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ വി തുടങ്ങിയവര്‍ സന്നിഹിതിരായിരുന്നു.