വീണ്ടും അടിപതറി ബൈജൂസ്, സമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്
സാമ്പത്തീക ഞെരുക്കത്തില്‍ നട്ടംതിരിയുന്ന ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ വീണ്ടും തിരിച്ചടി. ഹുറൂണ്‍ പുറത്തിറക്കിയ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍ പുറത്തായതോടെ ബൈജൂസിന് വീണ്ടും അടിപതറിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം 30,600 കോടി രൂപയുടെ ആസ്തിയുമായി 49-ാം സ്ഥാനത്തായിരുന്നു എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനാും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ . ഒരുകാലത്ത് ഇന്ത്യയുടെ സ്റ്റാര്‍ട്ട്-അപ്പ് മേഖലയിലെ പ്രിയങ്കരനായിരുന്നു ബൈജു രവീന്ദ്രന്‍. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍
