ലുലു കുവൈത്തിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ് സബാഹിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. കുവൈത്തിലെ ലുലുവിന്റെ 14ാമത് ഹൈപ്പർമാർക്കറ്റാണിത്. ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലി, കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതർ ഹമീദ് അൽ നെയാദി എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്ത് ആസൂത്രണ-വികസന സുപ്രീം കൗൺസിൽ അസി. സെക്രട്ടറി ജനറൽ അഹമ്മദ് ഗൈദ് അൽ എനൈസി പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, ബ്രിട്ടീഷ്