കാന്തപുരം ഉസ്താദിന്റെ മോദി കൂടിക്കാഴ്ചയെ പ്രശംസിച്ച് കുറിപ്പ്; അഖിൽ മാരാറിന് നേരെ സൈബർ ആക്രമണം
കൊച്ചി: പ്രധാനമന്ത്രി നേരന്ദ്രമോദിയുമായി കാന്തപുരം ഉസ്താദ് നടത്തിയ കൂട്ടിക്കാഴ്ച വിവരിച്ച് അഖിൽ മാരാർ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന് നേരെ സൈബർ ആക്രമണം. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവച്ചും പ്രതിപക്ഷത്തിന്റെ നിലപാടുകൾക്കെതിരെ തുറന്നെഴുതിയും രംഗത്തെത്തിയതോടെയാണ് അഖിൽ മാരാർക്ക് സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നേരിട്ടത്. കാന്തപുരം ഉസ്താദ് പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രസ്താവനകൾ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു എന്നതരത്തിലായിരുന്നു അഖിൽ മാരാരൂടെ കുറിപ്പ്, പോപ്പുലർ ഫ്രണ്ടിനോ , ജമാ അത്തെ ഇസ്ലാമിക്കോ ഇല്ലാത്ത പ്രശ്നങ്ങൾ പ്രതിപക്ഷ നേതാവിനുണ്ടാകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കുറിപ്പിൽ
