ഞാൻ വേണ്ടത് ചെയ്യാം.. അന്ന് എം.എ.യൂസഫലി ഉറപ്പ് നൽകി; അപൂർവ്വ രോഗം വന്ന് കിടപ്പിലായ നിവേദ് തിരികെ ജീവിതത്തിലേക്ക്
തൃശൂർ: ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ് ഇന്ന് പുതുജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ അമ്മയ്ക്ക് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. കൊല്ലം സ്വദേശികളായ വിനോദ്-മനു ദമ്പതികളുടെ ആറ് വയസുകാരൻ നിവേദ് ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. അപൂർവ്വ രോഗം മൂലം ചലനശേഷി നഷ്ടപ്പെട്ട നിവേദിനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ചികിത്സാ സഹായം എത്തിയത്. കഴിഞ്ഞ ഡിസംബറിൽ കൊല്ലം കൊട്ടിയത്തെ ലുലു ഡെയ്ലി ഉദ്ഘാടനം കഴിഞ്ഞ് ശ്രീനാരായണ കോളജിലെ ഹെലിപ്പാഡിൽ മടങ്ങവെ നിവേദിനൊപ്പം മാതാവ്
