breaking-news

Category Added in a WPeMatico Campaign

breaking-news Kerala

ശബരിമലയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി; മണ്ഡലപൂജ ഇന്ന്

സന്നിധാനം: മണ്ഡലപൂജയ്ക്കായി ശബരിമലയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി. ഇന്ന് രാവിലെ 10.10നും 11.30നും മധ്യേയാണ് മണ്ഡലപൂജ നടക്കുന്നത്. അതേസമയം കഴിഞ്ഞ 41 ദിവസം നീണ്ട ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് രാത്രിയോടെ സമാപനമാകും. ശബരിമല മണ്ഡലപൂജയ്ക്കായി കഴിഞ്ഞ ദിവസം ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ മന്ത്രി വിഎൻ വാസവൻ അടക്കമുള്ളവർ ചേർന്നായിരുന്നു സ്വീകരിച്ചത്. തങ്ക അങ്കി ഘോഷയാത്ര ഇന്നലെ വൈകീട്ട് 6.30ന് ആണ് സന്നിധാനത്ത് എത്തിയത്. ശബരിമല ശ്രീകോവിലിന് സമീപത്ത് വെച്ച് തന്ത്രി കണ്ഠരര്

Read More
breaking-news Kerala

കൊല്ലം കോര്‍പ്പറേഷന്‍ മേയറായി എ കെ ഹഫീസിനെ തെരഞ്ഞെടുത്തു

കൊല്ലം| കൊല്ലം കോര്‍പ്പറേഷന്‍ മേയറായി എ കെ ഹഫീസിനെ തെരഞ്ഞെടുത്തു. വോട്ടെടുപ്പില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് 16ഉം വോട്ടു ലഭിച്ചു. ഇതാദ്യമായാണ് കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. ആദ്യറൗണ്ടില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ആദ്യഘട്ട വോട്ടെടുപ്പില്‍ എസ്ഡിപിഐ യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ് വോട്ട് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പില്‍ നിന്ന് ബിജെപിയും എസ്ഡിപിഐയും വിട്ടുനിന്നതോടെയാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. ബിജെപി, എസ്ഡിപിഐ പാര്‍ട്ടികള്‍ വോട്ടൈടുപ്പില്‍ നിന്ന് വിട്ടുനിന്നു. എംപിമാരായ എംകെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍

Read More
breaking-news Kerala

വികെ മിനിമോള്‍ കൊച്ചി മേയര്‍, കണ്ണൂരില്‍ പി ഇന്ദിര മേയര്‍; തിരുവനന്തപുരത്ത് രാജേഷ്

കൊച്ചി| വികെ മിനിമോള്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുത്തു. സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് മിനിമോള്‍ക്ക് ലഭിച്ചതോടെ മിനിമോള്‍ 48 വോട്ട് നേടി. ദീപ്തി മേരി വര്‍ഗ്ഗീസും മിനിമോള്‍ക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി അംബിക സുദര്‍ശന് 22 വോട്ടുകളും എന്‍.ഡി.എക്ക് ആറ് വോട്ടുകളുമാണ് ലഭിച്ചത്. മിനിമോളെ ഷാള്‍ അണിയിച്ച് ദീപ്തി മേരി വര്‍ഗീസ് അഭിനന്ദിച്ചു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി ഇറങ്ങിപ്പോയി. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യു ഡിഎഫ് 46 സീറ്റില്‍

Read More
breaking-news Kerala

അനന്തപുരിയുടെ മേയറായി വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി മേയർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. തിരുവനന്തപുരം മേയാറായാണ് അഡ്വ. വി. വി രാജേഷ് സത്യവാചകം ചൊല്ലിയത്. വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. തിരുവനന്തപുരത്തെ നാൽപ്പത്തിയേഴാമത്തെ മേയറാണ് വി. വി രാജേഷ്. മേയർ തെരഞ്ഞെടുപ്പിൽ അദ്ദേഹം 51 വോട്ടുകൾ നേടിയാണ് വി. വി രാജേഷിന്റെ വിജയം. 101 സീറ്റുകളുള്ള കോർപ്പറേഷനിൽ 50 അം​ഗങ്ങളാണ് ബിജെപിക്കുള്ളത്. കണ്ണമൂല വാർഡിൽ നിന്നും സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് അനുകൂലമായി വോട്ട്

Read More
breaking-news Kerala

ഇന്ത്യ-ശ്രീലങ്ക വനിത ടി 20 ക്രിക്കറ്റ് : തിരുവനന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്രസ്റ്റേഡിയത്തി നടക്കുന്ന ഇന്ത്യ-ശ്രീലങ്ക വനിത ടി 20 ക്രിക്കറ്റ് മാച്ചുകളോടനുബന്ധിച്ച് ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 11.00 മണി വരെ കഴക്കൂട്ടം -കാര്യവട്ടം ഭാഗത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.മത്സരം കാണാനായി വരുന്ന പൊതുജനങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിന് സമീപത്തുളള ഗ്രൌണ്ടുകൾ, കാര്യവട്ടം കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൌണ്ട് , കാര്യവട്ടം -പുല്ലാന്നിവിള റോഡിലുളള LNCP,യൂണിവേഴ്സിറ്റി കോളേജ് ഗ്രൌണ്ട് , ബി എഡ് കോളേജ് എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക്

Read More
breaking-news career

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

തിരുവനന്തപുരം:ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ഒഴിവ് വരുന്ന മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി മുന്‍ഗണനാ പട്ടിക തയാറാക്കുന്നതിന് ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നു.ബി.എച്ച്.എം.എസ് യോഗ്യതയുള്ള 45 വയസിനു താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. ബയോഡാറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ബി.എച്ച്.എം.എസ് സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ പിഡിഎഫ് ഫോര്‍മാറ്റില്‍ 2026 ജനിവരി മൂന്നിനകം interview.dmohomoeotvpm@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കണം.തിരുവനന്തപും എസ്.ഇ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍

Read More
breaking-news

പാലായെ ഇനി ദിയ നയിക്കും; നഗരസഭാധ്യക്ഷയായി ചുമതലയേറ്റ് 21കാരി

കോട്ടയം:പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു.രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. പാലാ നഗരസഭയില്‍ സ്വതന്ത്രരായി ജയിച്ചത് പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരായിരുന്നു. ഒരാഴ്ചയിലധികം നടന്ന ചർച്ചക്കൊടുവിലാണ് കുടുംബം യുഡിഎഫിന് പിന്തുണ നല്‍കാനായി തീരുമാനിച്ചത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിച്ചതോടെയാണ് അനുകൂല തീരുമാനമെടുത്തത്. യ ബിനു പുളിക്കകണ്ടം ആദ്യ ടേമിൽ അധ്യക്ഷയാകും. കോൺഗ്രസ് വിമതയായ മായ രാഹുൽ ഉപാധ്യക്ഷയാകും. 145K Share Facebook

Read More
breaking-news Kerala

നൈജീരിയയിലെ ഐഎസ് താവളങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം

വാഷിങ്ടൺ: നൈജീരിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് കനത്ത ആക്രമണം തുടങ്ങി. വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങൾ കേന്ദ്രീകരിച്ചാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇത് തന്റെ ഉത്തരവ് അനുസരിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഐഎസിനെതിരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (IS) ഭീകരർക്കെതിരെ യുഎസ് അതിശക്തമായ ആക്രമണം നടത്തിയതായി ഡൊണാൾഡ് ട്രംപ് തന്നെ വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾ തടയുന്നതിൽ നൈജീരിയയിലെ സർക്കാർ പരാജയപ്പെട്ടെന്നും, നിരപരാധികളായ

Read More
breaking-news Kerala

പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തമിഴ്‌നാട് ഡിണ്ടിഗലില്‍ എസ്‌ഐടി നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യല്‍. വിഗ്രഹക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ശബരിമല ഉള്‍പ്പെടുന്ന ക്ഷേത്രങ്ങളില്‍ ഡി മണിക്ക് വേണ്ടി അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നത്. ഡി മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാടെന്നാണ് എസ്‌ഐടി

Read More
breaking-news Kerala

തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; ആദിവാസി വനിത കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മധ്യവയസ്‌ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സംശയം. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 145K Share Facebook

Read More