breaking-news

Category Added in a WPeMatico Campaign

breaking-news gulf India

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പടുത്തുയര്‍ത്തിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി : അനുശോചിച്ച് എം.എ യൂസഫലി

അബുദാബി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി. സാമ്പത്തിക മേഖലയെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ മന്‍മോഹന്‍ സിങ് നടത്തിയ ശ്രമങ്ങള്‍ രാജ്യത്തിന് മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ‘സാമ്പത്തിക രംഗത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുതിയ തലത്തിലേക്ക് എത്തിച്ച ദീര്‍ഘവീക്ഷണമുള്ള ഒരു ഭരണാധികാരിയായിരുന്നു ഡോക്ടര്‍ മന്‍ മോഹന്‍ സിംഗ്. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന സമയത്ത് പ്രവാസി ഇന്ത്യക്കാരുടെ ഗ്ലോബല്‍ ഉപദേശക കൗണ്‍സിലിലെ അംഗം എന്ന

Read More
breaking-news India Politics

അന്തരിച്ചത് സാമ്പത്തികശാസ്ത്രരംഗത്തെ രാജ്യത്തിന്റെ വൈര്യക്കല്ല്; സൗമ്യന്‍, തന്ത്രജ്ഞന്‍: ഡോ.മന്‍മോഹന്‍ സിങ്ങിന് വിട

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്ങ് (92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാത്രി എട്ടോടെ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു മന്‍മോഹന്‍. ഇന്ത്യ വിഭജനത്തിനു മുന്‍പ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26ന് ഗുര്‍മുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായി ജനനം. ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. അമൃത്സറിലാണ് മന്‍മോഹന്‍

Read More
breaking-news Kerala lk-special

ഒരു കണ്ണാന്തളി പൂവ് പോലെ ; ഇത് എം.ടി ഓർമയ്ക്ക്

മലയാളത്തിന്റെ അഭിമാനമായ വിശ്വസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഇനി ഓർമ. . വൈകിട്ടോടെ മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. അന്ത്യകർമങ്ങളിൽ കുടുംബാം​ഗങ്ങൾ പങ്കാളികളായി. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വൈകിട്ട് നാലുവരെ കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’ യില്‍ അന്തിമോപചാരം അര്‍പ്പിക്കാൻ ആയിരക്കണക്കിന് ആളുകളായിരുന്നു എത്തിച്ചേർന്നത്. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ്

Read More
breaking-news Business

ക്രിസ്തുമസ് രാവില്‍ മാളിലേക്ക് എത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍; ഡിസകൗണ്ട് വിപണിയിലെ തിരക്ക് വര്‍ദ്ധിക്കുന്നു

കൊച്ചി: ക്രിസ്തുമസ് -പുതുവത്സര രാവായതോടെ കൊച്ചി ലുലുവില്‍ തിരക്കേറി. ലുലു ഹൈപ്പര്‍, ഫാഷന്‍, ലുലു കണക്ടില്‍ ഉള്‍പ്പടെ ക്രിസ്തുമസ് പുതുവത്സരാഘോഷം പ്രമാണിച്ച് സീസണല്‍ സെയിലില്‍ വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മാത്രം പതിവില്‍ നിന്നും പത്തിരട്ടി സന്ദര്‍ശകര്‍ മാളിലേക്ക് എത്തി. ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു കണക്ടിലും, ലുലു ഫാഷന്‍ സ്റ്റോറിലും ഒപ്പം തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിപണി സജീവമാണ്. 20ല്‍ പരം കേക്കുകളുടെ വിപുലീകരിച്ച സ്റ്റോറും ഇത്തവണ ക്രിസ്തുമസ് സ്‌പെഷ്യലായി ഒരുക്കിയിട്ടുണ്ട്. മദ്യാംശം ഇല്ലാത്ത വിദേശ നിര്‍മ്മിത

Read More
breaking-news entertainment lk-special

“നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും.. നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും” ;എം.ടിയുടെ നിര്‍വചനങ്ങളിലെ ചേകവനായ ചന്തുവും; ഭ്രാന്തന്‍ വേലായുധനും; മലയാളി നെഞ്ചിലേറ്റിയ എം.ടി കഥാപാത്രങ്ങള്‍

ശ്രീപാര്‍വതി നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും… നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും… ചിരിച്ചുകൊണ്ട് കരയും…. മോഹിച്ച് കൊണ്ട് വെറുക്കും… ഇനിയും വല്ല അടവുകള്‍ കൈയ്യിലുണ്ടെങ്കില്‍ പറഞ്ഞു താ .എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനായ വടക്കന്‍ വീരഗാഥയിലെ ഈ പൗരുഷം നിറഞ്ഞ ഡയലോഗാണ് മമ്മൂട്ടി എന്ന നടനിലെ നടനവൈഭവം കണ്ട് മലയാളികള്‍ അമ്പരന്നത്. മമ്മൂട്ടിയെന്ന നടനെ വളര്‍ത്തിയതില്‍ എം.ടിയുടെ തൂലികയ്ക്കുള്ള പങ്കും വലുതായിരുന്നു. മെയ്ക്കരുത്തും ആകാരഭംഗിയും കൊണ്ട് ചരിത്രപുരുഷനായ ചന്തുവായി മെഗാസ്റ്റാര്‍ മ്മൂട്ടിയെത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍

Read More
breaking-news entertainment lk-special

”എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു തോന്നി”; വികരഭരിതമായ കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: വിടപറഞ്ഞ മലയാളത്തിന്റെ അതുല്യകലാകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി, വികാരഭരിതമായ കുറിപ്പുമായിട്ടാണ് മമ്മൂട്ടി എത്തിയത്. ”കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.” ഫേസ്ബുക്കില്‍ മമ്മൂട്ടി കുറിച്ചു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് എറണാകുളത്ത് നടന്ന ഒരു പരിപാടിയില്‍ നിന്നുള്ള ഒരു സംഭവം വ്യക്തിപരമായ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ”നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍

Read More
breaking-news India Kerala

എം.ടി.വാസുദേവന്‍ നായരുടെ ഭൗതികശരീരം ‘സിതാരയില്‍’; അതുല്യപ്രതിഭയെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി; പൊതുദര്‍ശനമില്ല

കോഴിക്കോട്: മലാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയായ സിതാരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ എത്തിച്ചു. സംസ്‌കാരം വൈകിട്ട് 5ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ വെച്ച് നടക്കും. വൈകിട്ട് 4 വരെ അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാം. നടന്‍ മോഹന്‍ലാല്‍, എം എന്‍ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രന്‍, എം പി ഷാഫി പറമ്പില്‍, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലെത്തി. എംടിയുടെ വിയോഗവാര്‍ത്തയറിഞ്ഞ്

Read More
breaking-news India Kerala lk-special

മലയാളത്തിന്റെ എം.ടിക്ക് വിട;സാഹിത്യലോകത്തെ കുലപതിഇനി ഓർമ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടപറഞ്ഞു. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 26ന് വൈകിട്ട് 5ന് മാവൂർ പൊതുശ്മശാനത്തിലാണു സംസ്കാരം.

Read More
breaking-news Business gulf Kerala

ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു; ആദ്യ ഓർഡർ ലുലുവിന്

മലപ്പുറം: ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡയറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡയറി വെറ്റ്നർ വിതരണോദ്ഘാടനവും നടന്നു. മലപ്പുറം യൂണിറ്റിലെ ആദ്യ പർച്ചേഴ്സ് സ്വന്തമാക്കിയത് ലുലു ​ഗ്രൂപ്പാണ്. പർച്ചേഴ്സ് ഓർഡർ ലുലു ​ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്റ് ഡറക്ടർ എം.എ നിഷാദ് മിൽമ മലപ്പുറം യൂണിറ്റ് അം​ഗങ്ങൾക്ക് കൈമാറിക്കൊണ്ടാണ് വിതരണോദ്ഘാടനത്തിൽ ആ​ഗോള റീടെയിൽ ഹൈപ്പർ മാർക്കറ്റ്

Read More
breaking-news Kerala

കാരള്‍ പാടാന്‍ അനുവദിച്ചില്ല, സുരേഷ് ഗോപി വിളിച്ചിട്ടും രക്ഷയില്ല; പള്ളിയിലെ ക്രിസ്തുമസ് ആഘോഷം പൊലീസ് കലക്കി

ചാവക്കാട്: എസ്.ഐയുടെ പിടിവാശിയില്‍ പള്ളിയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ മുടക്കിയെന്ന് പരാതി.പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷമാണ് പൊലീസ് തടഞ്ഞത്. സംഭവത്തില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി. ഇന്നു പുലര്‍ച്ചെ നടന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടിട്ട് പോലും പൊലീസ് അനുസരിച്ചില്ലെന്ന് പരാതി. പള്ളി അങ്കണത്തില്‍ രാത്രി ഒന്‍പതോടെ തുടങ്ങാനിരുന്ന കാരള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് ചാവക്കാട് എസ്ഐ വിജിത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇതു വിശ്വാസികള്‍

Read More