പഞ്ചായത്തിലെ എസ്ഡിപിഐ പിന്തുണ; വര്‍ഗീസ് ചൊവ്വന്നൂരിനെ കോണ്‍ഗ്രസ് പുറത്താക്കി
ചൊവ്വന്നൂര്‍: എന്തിനാണ് പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കിയതെന്ന് അറിയില്ലെന്ന് ഡിസിസി പുറത്താക്കിയ കോണ്‍ഗ്രസ് നേതാവ് വര്‍ഗ്ഗീസ് ചെവ്വന്നൂര്‍. എസ്ഡിപിഐ യുടെ പിന്തുണ സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം. നേരത്തേ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റായി തെരഞ്ഞെട്ട നിധീഷ് എ എമ്മിനെയും പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് നീക്കിയിരുന്നു. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചതിനാണ് നടപടി. എ എം നിധീഷിന് പിന്നാലെയാണ് ഡിസിസി എക്‌സിക്യൂട്ടീവ് അംഗം വര്‍ഗീസ് ചെവ്വന്നൂരിനെതിരേയും സമാന
