18 മത് പ്രവാസി ഭാരതീയ ദിവസിന് ഭുവനേശ്വറില്‍ പ്രൗഡഗംഭീര തുടക്കം; നോര്‍ക്ക നേട്ടങ്ങളുടെ കലണ്ടര്‍ പ്രകാശനം ചെയ്ത് എം.എ യൂസഫലി
ഭുവനേശ്വര്‍: 18മത് പ്രവാസി ഭാരതീയ ദിവസിന് ഒഡിഷയിലെ ഭുവനേശ്വറില്‍ തുടക്കമായി. ഇന്ന് തുടങ്ങിയ സംഗമം 10ന് അവസാനിക്കും. ഔദ്യോഗിക ചടങ്ങുകളുടെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. ചടങ്ങില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പ്രസിഡന്റ് ക്രിസ്റ്റിന്‍ കാര്‍ല കാങ്ങലൂ മുഖ്യാതിഥിയാകും. രാഷ്ട്രപതി ദ്രൗപതി മുര്‍മു അധ്യക്ഷത വഹിക്കുന്ന സമാപനസമ്മേളനത്തില്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങളും സമ്മാനിക്കും. നോര്‍ക്കയുടെ ഇക്കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച അച്ചീവ്‌മെന്റ് കലണ്ടര്‍ ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും പ്രമുഖ