breaking-news

Category Added in a WPeMatico Campaign

breaking-news entertainment

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്ക്ക് വൻ സ്വീകരണം ; ബോളിവുഡിനെ അടിച്ച് താഴെയിടുമോ?

ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. മാര്‍ക്കോ ഹിന്ദിയില്‍ ഏകദേശം 2.56 കോടി നെറ്റായി നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ്

Read More
breaking-news Business

പുതുവത്സരം ആഘോഷമാക്കാൻ കൊച്ചി ലുലുവും; മ്യൂസിക്കൽ ബാൻഡും കലാപരിപാടികളും അരങ്ങേറും

കൊച്ചി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാ​ഗമായി കൊച്ചി ലുലു മാളിൽ നടത്തിവരുന്ന കലാപരിപാടികളിൽ വൻ ജനപങ്കാളിത്തം. കഴിഞ്ഞ 20 മുതലാണ് മാളിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രമാണിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറുന്നത്. രാജ്യാന്തര ശ്രദ്ധ നേടിയ ​കലാകാരന്മാരെ അണിനിരത്തിയാണ് മാളിലെ ക്രിസ്തുമസ്- പുതുവത്സര ആഘോഷം തുടരുന്നത്. ലോകശ്രദ്ധയാകാർഷിച്ച കലാകാരന്മാർ മാളിൽ അവതരിപ്പിക്കുന്ന പരിപാടി ആസ്വദിക്കാൻ ദിനംപ്രതി തിരക്കേറുകയാണ്. സാഹിദ്, ഡയാന, നഡേഷ ഫ്ളോർവ തുടങ്ങിയ ശ്രദ്ധേയരായ കലാകാരന്മാരുടെ പരിപാടികൾ മാളിൽ വിവിധ ദിനങ്ങളിൽ അരങ്ങേറി. ഇതിൽ നഡേഷ

Read More
breaking-news Kerala

പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണം; സൈനികനെ മർദിച്ചതിൽ പ്രതിഷേധിച്ച് രാജീവ് ചന്ദ്രശേഖർ

കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെ കേണൽ പദവിയുള്ള എൻസിസി ഉദ്യോഗസ്ഥന് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരള 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ ലെഫ്‌റ്റനന്റ് കർണയിൽ സിംഗിനാണ് മർദ്ദനമേറ്റത്. പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചൊഴിയണം. പ്രതികൾക്കെതിരെ കേരള പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.പൊലീസും സർക്കാരും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒത്തുതീർപ്പിന് ശ്രമിച്ചാൽ നീതിക്കായി താൻ കോടതിയെ സമീപിക്കും. മുഖ്യമന്ത്രി മുതൽ പ്രധാന അദ്ധ്യാപകൻ

Read More
breaking-news Technology World

സ്പെ​യ്ഡെ​ക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ളിൽ നിന്ന് സിഗ്നൽ ലഭിച്ചു; ഡോ​ക്കി​ങ് ജനുവരി 7ന്

ശ്രീ​ഹ​രി​ക്കോ​ട്ട: ഇന്ത്യൻ ബഹിരാകാശ കേന്ദ്രം വിജജയകരമായി വിക്ഷേപിച്ച സ്പെ​യ്ഡെ​ക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ളിൽ നിന്ന് സിഗ്നൽ ലഭിച്ചു തുടങ്ങിയതായി ഐ.എസ്.ആർ.ഒ. സ്​​പേ​സ് ഡോ​ക്കി​ങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോടെ സ്പേസ് സ്റ്റേഷനിൽ പോകാനും മനുഷ്യനെ കൊണ്ടു പോകാനും മനുഷ്യനെ കൊണ്ടു പോകുന്ന വാഹനങ്ങളെ സ്പേസ് സ്റ്റേഷനുമായി ഘടിപ്പിക്കാനും സാധിക്കും. കൂടാതെ, പല ഭാഗങ്ങളായി വിക്ഷേപിക്കുന്ന സ്പേസ് സ്റ്റേഷനെ കൂട്ടിയോജിപ്പിക്കാനും കഴിയുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു. 2035ഓ​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്തം നി​ല​യം സ്ഥാ​പി​ക്കു​ക​യെ​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടാ​യി ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ

Read More
breaking-news Kerala

യു.​പ്ര​തി​ഭ​യു​ടെ മകനെ കഞ്ചാവുമായി പിടികൂടിയതിന് പിന്നാലെ പ്രതികാരം; എക്സൈസ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റെ സ്ഥലം മാറ്റി

ആ​ല​പ്പു​ഴ: യു.​പ്ര​തി​ഭ​ എംഎൽഎയു​ടെ മകനെ കഞ്ചാവുമായി പിടികൂടിയ നടപടിക്ക് പിന്നാലെ എക്സൈസ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി.​കെ.​ജ​യ​രാ​ജി​നെ സ്ഥ​ലം മാ​റ്റി. പ്രതികാര നടപടിയെന്നാണ് പ്രതിപക്ഷ ആക്ഷേപം. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കാ​ൻ അ​ഞ്ചു​മാ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തെ മ​ല​പ്പു​റ​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. മൂ​ന്ന് മാ​സം മു​ന്പാ​ണ് ഇ​ദ്ദേ​ഹം ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​ഭ​യു​ടെ മ​ക​ൻ ക​നി​വ് അ​ട​ക്ക​മു​ള്ള സം​ഘ​ത്തെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് ഗ്രാം ​ക​ഞ്ചാ​വാ​ണ് സം​ഘ​ത്തി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ന് പി​ന്നാ​ലെ എ​ക്സൈ​സ്

Read More
breaking-news Kerala

​കണ്ണ് തു​റ​ന്നു. കാ​ലു​ക​ൾ അ​ന​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​ന​ക്കി. ചി​രി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ചി​രി​ച്ചു; ഉമാ തോമസിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി

കൊ​ച്ചി: വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​മ തോ​മ​സി​ൻറെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ. പ​റ​ഞ്ഞ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ​ല്ലാം പ്ര​തി​ക​രി​ച്ചെ​ന്ന് റി​നെ മെ​ഡി​സി​റ്റി പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നിൽ പറയുന്നു. മ​ക​ൻ പ​റ​ഞ്ഞ​തി​നോ​ട് എ​ല്ലാം ശ​രീ​രം കൊ​ണ്ട് പ്ര​തി​ക​രി​ച്ചു. ക​ണ്ണ് തു​റ​ന്നു. കാ​ലു​ക​ൾ അ​ന​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​ന​ക്കി. ചി​രി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ചി​രി​ച്ചു. കൈ​യി​ൽ മു​റു​ക്കെ പി​ടി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ചെ​യ്തു. ത​ല​ച്ചോ​റി​ലെ പ​രി​ക്കു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി​യു​ണ്ട്. ശ്വാ​സ​കോ​ശ​ത്തി​ൻറെ കാ​ര്യ​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി​യാ​ണു​ള്ള​ത്. അ​ണു​ബാ​ധ​യു​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കു​ക​യാ​ണ് നി​ല​വി​ലെ വെ​ല്ലു​വി​ളി. ഉ​മ തോ​മ​സ്

Read More
breaking-news Kerala Politics

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യപ്രതി കൊടി സുനിയ്ക്ക് പരോള്‍; 30 ദിവസത്തെ പരോൾ അമ്മയുടെ അപേക്ഷ പരി​ഗണിച്ച്

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യപ്രതി കൊടി സുനിയ്ക്ക് പരോള്‍. 30 ദിവസത്തെ പരോളിലാണ് സുനി പുറത്തിറങ്ങിയത്. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ച് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡി.ജി.പി പരോള്‍ അനുവദിക്കുകയായിരുന്നു. പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുനി തവനൂര്‍ ജയിലില്‍ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. പൊലിസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡി.ജി.പി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ടി.പി വധക്കേസില്‍ പ്രതികളായ 11 പ്രതികളെ ജീവപര്യന്തം തടവിനും

Read More
breaking-news Kerala

ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് അരമണിക്കൂര്‍ കുടുങ്ങി; രണ്ട് രോഗികള്‍ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. ഹൃദയാഘാതമുണ്ടായ എടരിക്കോട് സ്വദേശി സുലൈഖ ,വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് ശനിയാഴ്ച രാത്രിയിലാണ് സംഭവം. രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നു.ഗതാഗതക്കുരുക്ക് കടന്ന് ഇരുവരെയും ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുന്‌പോഴാണ് സുലൈഖ മരിച്ചത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്‌പോഴാണ് ഷജില്‍

Read More
breaking-news Kerala

കുറുക്കന്‍ വട്ടം ചാടി അപകടം : ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

പാലക്കാട്:സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചളവറ ഗവ.യുപി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപിക ഇ.വി.സുനിതയാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച സ്‌കൂട്ടറിനു മുന്നിലേക്ക് കുറുക്കന്‍ ചാടിയാണ് അപകടമുണ്ടായത്. രാവിലെ 10നു വട്ടമണ്ണപ്പുറം മിനി സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനു മുന്നിലേക്കു കുറുക്കന്‍ ചാടിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. റോഡിലേക്കു വീണ് സുനിതയ്ക്ക ഗുരുതരമായി പരിക്കേറ്റിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു സുനിത മരിച്ചത്. 145K Share Facebook

Read More
breaking-news World

അമേരിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ സമാധാന സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. ഡെമോക്രാറ്റ് പാര്‍ട്ടിക്കാരനായ ജിമ്മി കാര്‍ട്ടര്‍ 1977 മുതല്‍ 1981 വരെയാണ് യു.എസ് പ്രസിഡന്റായിരുന്നത്. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഇദ്ദേഹം. ജിമ്മി കാര്‍ട്ടറിന്റെ ഫൗണ്ടേഷനായ കാര്‍ട്ടര്‍ സെന്ററാണ് സമൂഹമാധ്യമത്തിലൂടെ മരണവാര്‍ത്ത അറിയിച്ചത്. പ്രസിഡന്റ് പദം ഒഴിഞ്ഞശേഷം ഭാര്യ റോസലിന്‍ കാര്‍ട്ടറിനൊപ്പമാണ് അദ്ദേഹം കാര്‍ട്ടര്‍ സെന്റര്‍

Read More