കെനിയയിൽ വിമാനം നഗരമധ്യത്തിലെ കെട്ടിടത്തിലേക്ക് നിലംപതിച്ചു; മൂന്ന് മരണം
കെനിയയിൽ ചെറുവിമാനം നഗരത്തിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി മൂന്ന് മരണം. കെനിയയിലെ തീരപ്രദേശ നഗരമായ കിലിഫിക്ക് സമീപത്തായാണ് ചെറുവിമാനം തകർന്ന് അപകടമുണ്ടായത്. വിമാനം കൂപ്പുകുത്തുമ്പോൾ ഈ സ്ഥലത്തുണ്ടായിരുന്ന മോട്ടോർ സൈക്കിൽ ടാക്സി ഡ്രൈവർ അടക്കമുള്ള മൂന്ന് പേരുടെ മരണമാണ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുള്ളത്. മാലിന്ദി മൊംബോസ ദേശീയ പാതയ്ക്ക് സമീപത്തായി ക്വാചോചയിലാണ് വിമാനം തകർന്ന് വീണത്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ മോട്ടോർ സൈക്കിൾ ടാക്സിയിലുണ്ടായിരുന്ന സ്ത്രീയും കൊലപ്പെട്ടിട്ടുണ്ട്. മേഖലയിലെ ഒരു കെട്ടിടത്തിൽ ഇടിച്ച് വിമാനത്തിന്റെ ഭാഗങ്ങൾ ചിതറി നിലത്തേക്ക്
