കുറ്റവാളികൾക്ക് യാതൊരുവിധ സംരക്ഷണവും നൽകില്ല, പരമാവധി ശിക്ഷ ഉറപ്പാക്കും; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി
എറണാകുളം: പുത്തൻവേലിക്കരയിൽ നാല് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ അയൽവാസിയായ സുബ്രഹ്‌മണ്യൻ എന്നയാൾ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും ക്രൈം നം. 42/2025 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയെ ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പോക്‌സോ നിയമത്തിലെ കൂടുതൽ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രതിയുടെയും
