ഭാര്യ പിണങ്ങി പോയതിന് അയൽക്കാരോട് പക; ആദ്യം കൊന്നത് അയൽക്കാരനായ സുധാകരന്റെ ഭാര്യയെ; ജാമ്യത്തിലിറങ്ങി സുധാകരനേയും അമ്മയെയും വകവരുത്തി; സൈക്കോ പാത്ത് ചെന്താമരയ്ക്കായി കാട്ടിലും മേട്ടിലും തിരച്ചിലുമായി പൊലീസ്
പാലക്കാട് : നെന്മാറയില്‍ ഇരട്ടക്കൊലപാതകം നടത്തിയ സൈക്കോ പാത്ത് പ്രതി ചെന്താമരയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴുപേര്‍ അടങ്ങുന്ന നാലുടീമുകള്‍ പരിശോധന നടത്തും. പോത്തുണ്ടി, നെല്ലിയാമ്പതി, മലയടിവാരങ്ങളിലും തെരച്ചില്‍ വ്യാപിപ്പിക്കും. സെഹോദരനുമായി ആലത്തൂര്‍ പൊലീസ് തിരുപ്പൂരിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തറവാട് വീടിന് സമീപത്തെ കുളത്തില്‍ തിരച്ചില്‍ നടത്താനൊരുങ്ങുകയാണ് പോലീസ്. സൈക്കോ പാത്ത് രീതിയിലുള്ള കൊലപാതകമാണ് ചെന്താമര മൂന്ന് കൊലകളിലൂടെ നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ സുഝാകരന്റെ മകളെ ലക്ഷ്യം വെക്കുമോ എന്ന
