ഷാപ്പിലെ കള്ളിന് കഫ്സിറപ്പിന്റെ സാനിധ്യം; സി.പി.എം നേതാവിന്റെ ഷാപ്പിനെതിരെ കോൺഗ്രസ്
ചിറ്റൂർ റേഞ്ചിലെ രണ്ട് കള്ള് ഷാപ്പുകളിൽ നിന്നുള്ള കള്ളിന്റെ സാമ്പിൾ പരിശോധനയിലാണ് കഫ് സിറപ്പിന്റെ(ചുമയുടെ മരുന്ന്) സാന്നിദ്ധ്യം കണ്ടെത്തിയത്. എക്‌സൈസ് വകുപ്പ് ശേഖരിച്ച സാമ്പിളിന്റെ രാസപരിശോധന ഫലം പുറത്തു വന്നപ്പോളാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ ഒമ്പതിലെ വണ്ണാമട(നമ്പർ 36), കുറ്റിപ്പള്ളം(59 ) ഷാപ്പുകളിൽ നിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ഫലം ലഭിച്ചത്. ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽ നിന്നും കണ്ടെത്തിയത്. വലിയ
