ഗോവിന്ദച്ചാമിയെ തൃശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും; തിരിച്ചറിഞ്ഞയാളെ വധിക്കുമെന്നും ഭീഷണി
കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ തൃശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയിൽചാട്ടത്തിന് പിന്നാലെയാണ് നീക്കം. കോടതിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും നടപടി. ജയിൽ ചാടിയ സംഭവത്തിൽ ഗോവിന്ദച്ചാമിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരുന്നു.സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അതീവസുരക്ഷാ മേഖലയിൽ നിന്ന് ഗോവിന്ദച്ചാമി എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് പൊലീസ് അന്വേഷണം. ഒരു കൈ ഉപയോഗിച്ച് ഗോവിന്ദച്ചാമി എങ്ങനെ ജയിൽ ചാടി എന്നതാണ് ചോദ്യം. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കേസും