breaking-news

Category Added in a WPeMatico Campaign

breaking-news Kerala

ഡ്യൂട്ടിക്കിടെ ലൈഫ് ഗാര്‍ഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു

തിരുവനന്തപുരം : ഡ്യൂട്ടിക്കിടെ ലൈഫ് ഗാര്‍ഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. വര്‍ക്കല മന്തറയിലാണ് സംഭവം. വെമ്പായം സ്വദേശി ഗോകുലിനെയാണ് നായ്ക്കൾ ആക്രമിച്ചത്. ആക്രമണത്തില്‍ ഗോകുലിന്റെ കാലിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന ആളുകള്‍ ചേര്‍ന്നാണ് ഗോകുലിനെ ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാപനാശം ബീച്ചിന് അടുത്താണ് മന്തറ ബീച്ച്. പാപനാശം ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെല്ലാം തെരുവ് നായ് ശല്യം രൂക്ഷമാണ്. 145K Share Facebook

Read More
breaking-news Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

കണ്ണൂര്‍ :കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി.ജയിലിലെ ആശുപത്രി ബ്ലോക്കിന്റെ ശുചിമുറിക്ക് സമീപമാണ് രണ്ട് കുപ്പി മദ്യവും ഹാന്‍സ് ഉള്‍പ്പെടെ പുകയില വസ്തുക്കളും കണ്ടെത്തിയത്. സഞ്ചിയിലാക്കി പുറത്തുനിന്ന് എറിഞ്ഞ് കൊടുത്തതാണെന്നാണ് സംശയം. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലിസ് കേസെടുത്തു. ഇതിന് മുന്‍പും സമാനമായ സാഹചര്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നു. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു ഫോണ്‍ അടക്കം കണ്ടെത്തിയിരുന്നു. മൂന്ന് കുപ്പി മദ്യവും

Read More
breaking-news Kerala

വിനോദിനിക്ക് കൃത്രിമക്കൈ വെച്ചു; കൈത്താങ്ങായത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കൊച്ചി: ചികിത്സാ പിഴവിനെ തുടർ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ വെച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് വിനോദിനിക്ക് കൃത്രിമ കൈ വെക്കുന്നതിന് സാമ്പത്തിക സഹായം നൽകിയത്. 2025 സെപ്റ്റംബർ 30 നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് പരുക്കേറ്റായിരുന്നു കൈ ഒടിഞ്ഞത്. എന്നാൽ ആശുപത്രിയിലെ ചികിത്സാ

Read More
breaking-news Kerala

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലാവധി ജൂലൈ 31 വരെ നീട്ടി

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേന്‍ ഫയല്‍ ചെയ്യാനുള്ള കാലാവധി ജൂലൈ 31 വരെ നീട്ടി. പുതിയ ഇന്‍കം ടാക്‌സ് നിയമം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ആദായനികുതി ലഘൂകരിക്കുമെന്നും നികുതി നടപടികള്‍ ലളിതമാക്കുമെന്നും പറഞ്ഞു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ മാത്രമായിരിക്കും ശിക്ഷ. വരുമാനം തെറ്റിച്ചുകാണിച്ചാല്‍ 100 ശതമാനമായിരിക്കും പിഴ വരിക. വാഹനാപകട നഷ്ടപരിഹാരത്തിന് നികുതിയില്ല. ഡാറ്റാ സെന്റര്‍ കമ്പനികള്‍ക്ക് 2047 വരെ നികുതിയിളവ് നല്‍കി. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ക്ലൗഡ്

Read More
breaking-news Kerala

ഷാഫി മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു

കൊച്ചി: അന്തരിച്ച സംവിധായകൻ ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് കളങ്കാവൽ സിനിമയുടെ സംവിധായകൻ ജിതിൻ കെ ജോസിന് സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശംസാപത്രവും ശിൽപ്പവുമടങ്ങിയതാണ് അവാർഡ്. ഷാഫിയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ നടന്‍ ദിലീപ് അവാര്‍ഡ് നല്‍കി. സംവിധായകന്‍ സിബി മലയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംവിധായകനും നടനുമായ ലാല്‍ ഷാഫി അനുസ്മര പ്രഭാഷണം നടത്തി, തിരക്കഥാകൃത്തുകളായ ബെന്നി പി നായരമ്പലം, സിന്ധുരാജ്, നിര്‍മ്മാതാക്കളായ ഗിരീഷ് വൈക്കം,

Read More
breaking-news Kerala

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ലഹരി ഇടപാടുകൾ : പോലീസ് – എക്സൈസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : കലൂർ രാജ്യാന്തര സ്റ്റേഡിയവും പരിസരവും ലഹരി വ്യാപാരികളും ഇടപാടുകാരും സാമൂഹിക വിരുദ്ധരും കയ്യടക്കുകയാണെന്ന പരാതി ഉന്നത പോലീസ്-എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സമഗ്രമായി അന്വേഷിച്ച് കർശനവും ഫലപ്രദവുമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവിയും (എറണാകുളം സിറ്റി) ജോയിന്റ് എക്സേസ് കമ്മീഷണറും കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജി.സി.ഡി.എ. സെക്രട്ടറി എന്നിവരുടെ സഹകരണത്തോടെ പരാതിയെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. വൈകുന്നേരങ്ങളിലും രാത്രികളിലും നടക്കുന്നതായി

Read More
breaking-news India Kerala

കേന്ദ്ര ബജറ്റ് 2026: ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ; കേരളമില്ല

ന്യൂഡൽഹി : മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. ബജറ്റിൽ കേരളം പ്രതീക്ഷിച്ചിരുന്ന അതിവേ​ഗ റെയിൽ, എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങളില്ല. രാജ്യത്ത് ഏഴിടങ്ങളിൽ അതിവേ​ഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും പട്ടികയിൽ കേരളം ഉൾപ്പെട്ടില്ല. തീരദേശ ടൂറിസം പദ്ധതിയിലും കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളിലും കേരളത്തെ ഉൾപ്പെടുത്തി. നാളികേര ഉൽപ്പാദനം വികസിപ്പിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. കേരളത്തെ ഉൾപ്പെടുത്തി അപൂർവ ധാതു ഇടനാഴിയും പ്രഖ്യാപിച്ചു 145K Share Facebook

Read More
breaking-news Kerala

സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുമുന്നിൽ വെടിവയ്പ്

മുംബൈ : ബോളിവുഡ് സംവിധായകനും നിർമാതാവുമായ രോഹിത് ഷെട്ടിയുടെ വീടിനു മുന്നിൽ വെടിവയ്പ്. മുംബൈയിലെ ജുഹു പ്രദേശത്തെ വസതിക്ക് പുറത്ത് ഇന്ന് രാവിലെയാണ് വെടിവയ്പുണ്ടായത്. അഞ്ച് റൗണ്ട് വെടിവയ്പ്പ് നടന്നതായാണ് വിവരം. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം നടക്കുമ്പോൾ ഷെട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും വസതിയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ജുഹു പൊലീസും ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി അന്വേഷണം

Read More
breaking-news Kerala

വ്യവസായി സി ജെ റോയിയുടെ സംസ്കാരം ഇന്ന്

ബംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. ബം​ഗളൂരൂ ബന്നാർഘട്ടയില്‍ വൈകിട്ടാണ് സംസ്കാരം. രാവിലെ 9 മുതല്‍ പൊതുദര്‍ശനമുണ്ടായിരിക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബംഗളൂരു ബോറിങ്‌ ആശുപത്രി മോര്‍ച്ചറിയിലാണ്‌. സി ജെ റോയിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ ഇന്നലെ പുറത്തുവന്നിരുന്നു. 6.35 എംഎം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളച്ച് ശരീരത്തിന്‌ പുറത്തുപോയി. ശരീരഭാഗങ്ങളുടെയടക്കം സാമ്പിൾ വിശദപരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്. സി ജെ റോയിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയാണ് പ്രതിസ്ഥാനത്ത്. കോൺഫിഡന്റ്‌ ആസ്ഥാനത്ത്‌ റെയ്‌ഡ്‌ നടത്തിയ ആദായനികുതി

Read More
breaking-news gulf lk-special

ഡാറ്റാ സെന്ററുകൾ വരണം, നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തണം; അഭ്യസ്ഥ വിദ്യരായ യുവതിയുവാക്കളാണ് കരുത്ത്; ലോക കേരള സഭയിൽ എം.എ യൂസഫലി

തിരുവനന്തപുരം: ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ നിക്ഷേപ സാധ്യതകൾ കേരളത്തിലേക്ക് എത്തിക്കണമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ലോക കേരളസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സ്റ്റാർട്ട് അപ്പുകൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ തുടങ്ങി പുതിയ സാധ്യതകൾ കേരളത്തിലുണ്ട്. കേരളത്തിന്റെ എക്സ്പോർട്ട് കൂട്ടാനുള്ള സാഹചര്യങ്ങളും ഡിജിറ്റൽ യു​ഗത്തിൽ ഡാറ്റ സെന്ററുകൾ അടക്കം കേരളത്തിൽ സ്ഥാപിക്കുന്നതിനെ കുറിച്ച് പരി​ഗണിക്കണമെന്നും എം.എ യൂസഫലി പറഞ്ഞു. അടുത്ത തലമുറയ്ക്ക് വേണ്ടി കേരളത്തിന്റെ വ്യാപാര മേഖലയിൽ എങ്ങനെ നിക്ഷേപം നടത്താൻ കഴിയുമെന്നതും ചർച്ച ചെയ്യണം, അഭ്യസ്ഥ വിദ്യരായ

Read More