മാരുതിയുടെ വാഹനങ്ങള്‍ക്ക് വില ഉയരുന്നു; ജനുവരി ഒന്ന് മുതല്‍ പുതിയ വില
മാരുതിയുടെ വാഹനങ്ങള്‍ക്ക് വില കൂടുന്നു. 2021 ജനുവരി ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, മാരുതിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരഞ്ഞെടുത്ത മോഡലുകള്‍ക്കായിരിക്കും പുതിയ വിലയെന്നും സൂചനയുണ്ട്. വാഹന നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് മാരുതി നല്‍കുന്ന വിശദീകരണം. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതുവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി വാഹന നിര്‍മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നത് പതിവാണ്. മാരുതിക്ക് പുറമെ,