‘മോഹന്‍ലാലിന്റെയും എന്റെയും
ശരീരത്തിലൂടെ പുഴു നുരയ്ക്കുന്നുണ്ടായിരുന്നു’; കിരീടത്തിന്റെ ഓര്‍മ്മകളില്‍ കുണ്ടറ ജോണി
ഏറെ ഞെട്ടലോടെയായിരുന്നു മലയാള സിനിമ ലോകം നടൻ കുണ്ടറ ജോണിയുടെ വിയോഗ വാർത്ത കേട്ടത്. ക്രൂരനായ വില്ലനായും കുടുകുടെ ചിരിപ്പിക്കുന്ന ഗുണ്ടയായും, സഹനടനായും ഒക്കെ മലയാളി മനസുകളിൽ നിറഞ്ഞുനിന്ന താരമായിരുന്നു ജോണി ജോസഫ് എന്ന കുണ്ടറ ജോണി. 1979-ൽ ‘നിത്യവസന്ത’ത്തിലൂടെയാണ് ജോണി സിനിമയിലേയ്ക്ക് എത്തുന്നത്. ആറാം തമ്പുരാൻ, നാടോടിക്കാറ്റ്, സ്ഫടികം, ഗോഡ്ഫാദർ, കിരീടം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെല്ലാം കുണ്ടറ ജോണിയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് കുണ്ടറ ജോണി ശ്രദ്ധ നേടുന്നത്. ഓണ്‍ സ്‌ക്രീനില്‍ പേടിപ്പിക്കുന്ന