കൊച്ചി: വൈറ്റിലയിൽ യുവതിയെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ പ്രതി പിടിയിൽ. പൊന്നരുന്നി സ്വദേശി ഷാജിയാണ് കസ്റ്റഡിയിലായത്. ഇന്ന് പുലർച്ചയാണ് യുവതിയുടെ മൃതദേഹം ട്രാക്കിൽ കണ്ടത്. മരട് പൊലീസാണ് അന്വേഷണം നടത്തിയത്. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. രാവിലെ യുവതിയുമായി കാറിലെത്തിയ ഷാജി പിന്നീട് മണിക്കൂറുകൾക്ക് ശേഷം ഒറ്റയ്ക്കാണ് നടന്ന് പോയതെന്ന് സി.സി ടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി. പ്രതിയുടെ വസ്ത്രത്തിൽ രക്തക്കറകളുടെ സാന്നിധ്യവും പോലീസിന്റെ കണ്ടെത്തിയിരുന്നു.
കോട്ടയം സ്വദേശി സുധയാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോണിന്റെ അടിസ്ഥാനത്തിലാണ് സുധയെന്ന് ഉറപ്പിച്ചതത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവർ തമ്മിൽ അകൽച്ച സംഭവിച്ചെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സംശയമുണ്ട്. കൊച്ചി സ്വദേശി ഷാജി ഹൈക്കോടതി മുൻ ഉദ്യോഗസ്ഥനാണെന്നാണ് വിവരം. കൊല്ലപ്പെട്ട സുധയുടെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആത്മഹത്യയല്ല കൊലപാതമാണ് നടന്നതെന്ന് പ്രഥമദൃഷ്ടാ തന്നെ പോലീസ് ഉറപ്പിച്ചിരുന്നു.

Leave feedback about this