കെന്റക്കി: യുഎസിലെ കെന്റക്കിയിലുള്ള ലൂയിസ്‌വില്ലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ കാര്‍ഗോ വിമാനം കത്തിയമര്‍ന്നു. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയാണ് വിമാനം തീപിടിച്ച് കത്തിയത്. മൂന്നു ജീവനക്കാർ വിമാനത്തിന് അകത്തുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് കത്തിയത്.
ലൂയിസ്‌വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹോണോലുലുവിലേക്ക് വൈകുന്നേരം 5:15-ഓടെ പുറപ്പെട്ടതാണ് വിമാനം. വിമാനത്തില്‍ വലിയ അളവില്‍ ജെറ്റ് ഇന്ധനം ഉണ്ടായിരുന്നതാണ് തീപിടുത്തത്തിന് കാരണം. ലൂയിസ് വില്ലെ മേയര്‍ ക്രെയ്ഗ് ഗ്രീന്‍ബെര്‍ഗാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
