loginkerala breaking-news കായിക താരങ്ങളെ ബി.എസ്.എഫ് വിളിക്കുന്നു; സേനയിൽ അവസരം
breaking-news career

കായിക താരങ്ങളെ ബി.എസ്.എഫ് വിളിക്കുന്നു; സേനയിൽ അവസരം

കായിക താരങ്ങൾക്ക് അവസരവുമായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്). സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് 2025 ന്റെ വിജ്ഞാപനം പുറത്തിറങ്ങി. സ്വന്തം സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച് മെഡൽ നേടിയിട്ടുള്ളതോ,അന്തരാഷ്ട്ര തലത്തിൽ പങ്കെടുത്തിട്ടുള്ള കായിക താരങ്ങൾക്ക് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ആയി നിയമനം നേടാനുള്ള അവസരമാണിത്.

അകെ 391 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 21,700 മുതൽ 69,100 രൂപ വരെ  ശമ്പളം ലഭിക്കും. അമ്പെയ്ത്ത്,അത്‌ലറ്റിക്സ്,ബാസ്‌ക്കറ്റ്ബോൾ, ബാഡ്മിന്റൺ,ബോക്‌സിംഗ്,സൈക്ലിംഗ്,ഡൈവിംഗ്,കുതിരസവാരി,ഫെൻസിംഗ്,ഫുട്ബോൾ, ജിംനാസ്റ്റിക്സ്,ഹാൻഡ്‌ബോൾ,ഹോക്കി,ജൂഡോ,കബഡി,കരാട്ടെ,കിക്ക് വോളിബോൾ,ഷൂട്ടിംഗ്,നീന്തൽ,ടേബിൾ ടെന്നീസ്,തായ്ക്വോണ്ടോ,വോളിബോൾ,വാട്ടർ പോളോ,വാട്ടർ സ്‌പോർട്‌സ്,ഗുസ്തി (ഫ്രീ സ്റ്റൈൽ),ഗുസ്തി (ജി ആർ),വുഷു,യോഗ,വെയ്റ്റ് ലിഫ്റ്റിങ് എന്നി കായിക ഇനങ്ങളിൽ ആണ് ഒഴിവുകളിൽ ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.

കായിക യോഗ്യത

ഇന്ത്യൻ ടീമിലെ അംഗമായി അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ അംഗീകരിച്ച ഏതെങ്കിലും അന്താരാഷ്ട്ര കായിക ഇനത്തിൽ പങ്കെടുത്തതോ മെഡൽ നേടിയതോ ആയ കായിക താരങ്ങൾ.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അല്ലെങ്കിൽ ബന്ധപ്പെട്ട സ്പോർട്സ് ഫെഡറേഷൻ അംഗീകരിച്ച ഏതെങ്കിലും   ദേശീയ ഗെയിംസ്/ചാമ്പ്യൻഷിപ്പ് അല്ലെങ്കിൽ ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ മെഡൽ (സ്വർണ്ണം, വെള്ളി, അല്ലെങ്കിൽ വെങ്കലം) നേടിയ കളിക്കാർ.

04/11/2023 നും 04/11/2025 നും ഇടയിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തവർ ആയിരിക്കണം.

Exit mobile version