loginkerala breaking-news വാടക കുടിശ്ശികയുടെ പേരിൽ സ്റ്റേഡിയത്തിൽ നിന്ന് ഇറക്കി വിട്ടവരിൽ ബ്ലാസ്റ്റേഴ്സ് ഉടമയും ; ജി.സി.ഡി.എ നടപടിയിൽ പ്രതിഷേധം ഇരമ്പുന്നു
breaking-news Kerala sport

വാടക കുടിശ്ശികയുടെ പേരിൽ സ്റ്റേഡിയത്തിൽ നിന്ന് ഇറക്കി വിട്ടവരിൽ ബ്ലാസ്റ്റേഴ്സ് ഉടമയും ; ജി.സി.ഡി.എ നടപടിയിൽ പ്രതിഷേധം ഇരമ്പുന്നു

കൊച്ചി :കലൂര്‍ സ്റ്റേഡിയത്തിൽ നിന്ന് ജിസിഡിഎ അധികൃതർ പുറത്താക്കിയത് ബ്ലാസ്റ്റേഴ്‌സ് ഉടമയെ. അപമാനം നേരിട്ടത് വ്യവസായി നിഖിൽ ബി. നിമ്മഗദ്ദയ്ക്ക്. സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ബ്ലാസ്റ്റേഴ്സ് ഉടമയേയും കൂട്ടരേയും അപമാനിച്ച് ഇറക്കിവിട്ടത്.സ്റ്റേഡിയത്തിലെ മത്സരക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു ബ്ലാസ്റ്റേഴ്സ് സംഘം. ബ്ലാസ്റ്റേഴ്സ് ഉടമയും വ്യവസായിയുമായ നിഖിൽ ബി.നിമ്മഗദ്ദയ്ക്ക് കേരളത്തിൽ വേറെയും ഇൻവെസ്റ്റ്മെന്റ് ഉണ്ടെന്ന് അറിഞ്ഞതോടെയാണ് വ്യവസായ മന്ത്രി പി.രാജീവ് പ്രശ്നത്തിൽ ഇടപെട്ടത്.

വാർത്താസമ്മേളനം നടത്താൻ എത്തിയ പരിശീലകനെയും കളിക്കാരെയും, മാധ്യമപ്രവർത്തകരെയും സെക്യൂരിറ്റി ജീവനക്കാർ ഗുണ്ടായിസത്തിലൂടെ നേരത്തെ പുറത്താക്കിയിരുന്നു. ക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയ ടീം ഉടമയേയും സംഘത്തേയും അപമാനിച്ച് ഇറക്കിവിട്ട നടപടി വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്.
28ന് വൈകിട്ട് ഇന്റർ കാശിക്കെതിരെയാണ് ബ്ലാസ്റ്റേഴിസിന്റെ അടുത്ത ഹോം മത്സരം നടക്കുന്നത്. വാടകത്തർക്കം രൂക്ഷമായതോടെ മത്സരം മാറ്റി വെക്കാനോ മറ്റൊരു സ്റ്റേഡിയം തിരഞ്ഞെടുക്കാനോ നീക്കം നടക്കും. ഹോം മത്സരങ്ങളിലെ ആദ്യ മത്സരമാണ് ഞയറാഴ്ച കടുത്ത സമ്മർദ്ധത്തിനിടയിൽ പൂർത്തിയാക്കിയത്. 28നും 7നും ഇടയിൽ 10 മത്സരങ്ങളാണ് കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ളത്.

വാടക കൂട്ടിച്ചോദിച്ച് സ്‌റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എ. വാർത്താസമ്മേളനം നടത്തി വാടക രണ്ട് ലക്ഷം മാത്രമാക്കി കുറച്ചെന്ന് ബ്ലാസ്റ്റേഴ്‌സ് ഉടമകൾക്കും ക്യാപ്റ്റനും ഒപ്പം ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഓരോ മത്സരത്തിനും വാടക ഇനത്തിൽ 4.25 ലക്ഷം രൂപ നൽകണമെന്നാണ് പുതിയ അറിയിപ്പ്.ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിസന്ധിയിലാവുകയായിരുന്നു. മത്സരത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതിന് പിന്നാലെയാണ് ജി.സി.ഡി.എ മുമ്പ് നൽകിയ ഉറപ്പ് ലംഘിച്ചത്.

Exit mobile version