loginkerala breaking-news രാജ്ഭവനിൽ കാവിയ്ക്കായി ​ഗവർണർ പോരടിക്കുമ്പോൾ ത്രിവർണ പതാകയേന്തിയ ഭാരതാംബയുമായി ബി.ജെ.പി കേരളം; വിവാദത്തിൽ ഒറ്റയ്ക്കായി ​ അലേക്കർ
breaking-news

രാജ്ഭവനിൽ കാവിയ്ക്കായി ​ഗവർണർ പോരടിക്കുമ്പോൾ ത്രിവർണ പതാകയേന്തിയ ഭാരതാംബയുമായി ബി.ജെ.പി കേരളം; വിവാദത്തിൽ ഒറ്റയ്ക്കായി ​ അലേക്കർ

കൊച്ചി: ആർഎസ്എസ് കൊടി മാറ്റി കൈയിൽ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് ബിജെപി. പോസ്റ്ററിൽ നിന്നും ആർഎസ്എസ് ഉപയോഗിക്കുന്ന ‘അഖണ്ഡഭാരത ഭൂപട’വും അപ്രത്യക്ഷമായിട്ടുണ്ട്. ‘ഭാരതമാതാവിന് പുഷ്പാർച്ചന’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററിലാണ് മാറ്റങ്ങൾ.

ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സർക്കാരിന്റെ അവഹേളനത്തിൽ പ്രതിഷേധിച്ചാണ് പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകൻ മുൻ കേന്ദ്രമന്ത്രി വി മുരളീധരനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രവും പോസ്റ്ററിലുണ്ട്.

പോസ്റ്റർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധി പേർ ഭാരതാംബയുടെ കൈയ്യിലെ കൊടിയുടെ മാറ്റം ചൂണ്ടികാണിച്ചു. ഭാരതാംബയുടെ കൊടിയുടെ നിറം ഇടക്കിടയ്ക്ക് മാറുന്നുണ്ടോയെന്നും ചിലർ പരിഹസിച്ചു. ഈ ചിത്രമല്ലല്ലോ രാജ്ഭവനിൽ സ്ഥാപിച്ചിരിക്കുന്നതെന്നും ബിജെപി നന്നാവാൻ തീരുമാനിച്ചോയെന്നും ചിലർ ട്രോളി.

Exit mobile version