breaking-news

നിതീഷ് ദി റിയൽ സ്റ്റാർ; ബീഹാറിൽ എൻ.ഡി.എയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകകക്ഷിയായി ജെ.ഡി.യു

ബിഹാറിൽ എൻഡിഎ മുന്നിൽ. കേവല ഭൂരിപക്ഷം കടന്നു. തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ചയാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നതാണ്.

എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം.  വോട്ടുചോരി അടക്കമുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകൾക്കായുള്ള പദ്ധതികൾ എൻഡിഎയ്ക്ക് ഗുണം ചെയ്തു. എൻഡിഎ 161 സീറ്റുകളിൽ മുന്നേറുന്നു. 61 സീറ്റുകളിൽ ഇന്ത്യ സഖ്യവും. എൻഡിഎ സഖ്യത്തിലെ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിൽ മുന്നേറുന്നു. ബിജെപി 72 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നിൽക്കുന്നത്. കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിക്കും പാർട്ടിക്കും തിരിച്ചടി നേരിട്ടു. എൻഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിക്കും പാർട്ടിക്കും തിരിച്ചടി നേരിടുകയാണ്. എൻഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video